Malayalam

കുടലിന്റെ ആരോഗ്യം

ശരിയായ ഭക്ഷണക്രമീകരണത്തിലൂടെയും ചിട്ടകളിലൂടെയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് പതിവാക്കേണ്ട ശീലങ്ങൾ.

Malayalam

ഭക്ഷണക്രമീകരണം

കൃത്യമായ ഭക്ഷണക്രമീകരണം ഉണ്ടെങ്കിൽ മാത്രമേ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. എല്ലാ ദിവസവും ഒരേ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ഫോൺ ഉപയോഗം ഒഴിവാക്കാം

രാവിലെ ഉറക്കം എഴുന്നേറ്റയുടനെ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കാം. ഇത് കോർട്ടിസോളിന്റെ അളവ് കൂടാനും സമ്മർദ്ദം ഉണ്ടാവാനും കാരണമാകും. ഇത് നിങ്ങളുടെ ദഹനത്തെയും ബാധിക്കുന്നു.

Image credits: Freepik
Malayalam

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കാം

തൈര്, അച്ചാർ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Gemini AI
Malayalam

ബെറീസ്

ബെറീസിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ഔഷധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും

മഞ്ഞൾ, ഇഞ്ചി, ജീരകം, കുരുമുളക് എന്നിവ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് വീക്കം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഭക്ഷണത്തിന് ശേഷം നടക്കാം

ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ച് നേരം നടക്കുന്നത് ശീലമാക്കൂ. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

സൂര്യപ്രകാശം കൊള്ളണം

രാവിലെയുള്ള സൂര്യപ്രകാശം കുറഞ്ഞത് 10 മിനിറ്റെങ്കിലും കൊള്ളാൻ ശ്രദ്ധിക്കണം. ഇത് വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാനും മാനസികാരോഗ്യവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty

World Oral Health Day 2026 : ആരോഗ്യമുള്ള മോണകൾക്കും പല്ലുകൾക്കുമായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

പ്രതിരോധശേഷി കുറയ്ക്കുന്ന 6 ഭക്ഷണങ്ങൾ

ഇവ ഉപയോ​ഗിച്ചാൽ മതി, ബ്ലാക്ക് ഹെഡ്സ് ഇനി എളുപ്പം അകറ്റാം

വൃക്കകളെ തകരാറിലാക്കുന്ന ഏഴ് ദൈനംദിന ശീലങ്ങൾ