ഇവ ഉപയോഗിച്ചാൽ മതി, ബ്ലാക്ക് ഹെഡ്സ് ഇനി എളുപ്പം അകറ്റാം
കൂടുതൽ സെബം ചർമ്മ കോശങ്ങളിൽ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ
മുട്ടയുടെ വെള്ളയും ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മൂക്കിന് ചുറ്റുമിടുക. 15 മിനിട്ട് കഴിഞ്ഞു കഴുകിക്കളയുക.
ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അര ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക.
മുൾട്ടാണി മിട്ടി പൊടിച്ചതും ഓറഞ്ചു തൊലിയുടെ പൊടിയും നന്നായി യോജിപ്പിച്ച് മൂക്കത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. ശേഷം മുഖം വെള്ളത്തിൽ കഴുകുക.
രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ മൂക്കിന് ചുറ്റുമിടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകുക.
ഗ്രീൻ ടീ ബാഗ് കൊണ്ട് മൂക്കിന് ചുറ്റും നന്നായി മസാജ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് അകറ്റാൻ സഹായിക്കും
റോസ് വാട്ടറും കടലമാവും യോജിപ്പിച്ച് മുക്കിന് ചുറ്റും ഇടുക. ഇത് ബ്ലഡ് ഹെഡ്സ് മാറ്റാൻ സഹായകമാണ്.
വൃക്കകളെ തകരാറിലാക്കുന്ന ഏഴ് ദൈനംദിന ശീലങ്ങൾ
നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
എപ്പോഴും ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ കാരണം ഇതാകാം
ജീരക വെള്ളം പതിവായി കുടിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം