Malayalam

ഫാറ്റി ലിവർ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം വരുന്നത്. ഇത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

Malayalam

ശരീരഭാരം കുറയ്ക്കാം

പൊണ്ണത്തടിയുള്ളവർ ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെ ഫാറ്റി ലിവർ രോഗത്തെ തടയാൻ സാധിക്കും. ഇത് കരളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കും.

Image credits: Getty
Malayalam

മദ്യം ഒഴിവാക്കാം

ഫാറ്റി ലിവർ ഉള്ളവർ മദ്യം കുടിക്കുന്നത് രോഗം കൂടുതൽ വഷളാവാൻ കാരണമാകുന്നു. ഇത് കരൾ വീക്കത്തിനും ഇടയാക്കും.

Image credits: Getty
Malayalam

ഭക്ഷണക്രമീകരണം

ആരോഗ്യകരമായ ഭക്ഷണക്രമീകരണം കരളിനെ സംരക്ഷിക്കും. ഇതിൽ ധാരാളം ഫൈബറും, വിറ്റാമിനുകളും, നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും കോശങ്ങളെ നന്നാക്കാനും സഹായിക്കും. മുട്ട, ഇറച്ചി, മത്സ്യം എന്നിവ കഴിക്കാം.

Image credits: Getty
Malayalam

വ്യായാമങ്ങൾ ചെയ്യാം

ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ ശരീരത്തിന് നല്ല വ്യായാമം ആവശ്യമാണ്. ഇത് ഫാറ്റി ലിവർ ഉണ്ടാവുന്നത് തടയുന്നു.

Image credits: Getty
Malayalam

പഴങ്ങൾ കഴിക്കാം

മുന്തിരി, ബെറീസ്, ആപ്പിൾ, പപ്പായ, കിവി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ തടയാൻ സഹായിക്കും. ഇവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഇവ ഒഴിവാക്കാം

പാക്കറ്റ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ, എണ്ണക്കടികൾ, കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് ഫാറ്റി ലിവർ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty

മുടി പൊട്ടിപ്പോകുന്നതാണോ പ്രശ്നം? എങ്കിൽ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

നിർജ്ജലീകരണം ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് പഴങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ