മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
health May 21 2026
Author: Resmi Sreekumar Image Credits:Getty
Malayalam
നട്സ്
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണമാണ് നട്സ്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം "മോശം" എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.
Image credits: Getty
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീ കുടിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചിയ സീഡ്
ഉയർന്ന അളവിൽ ലയിക്കുന്ന നാരുകളും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ചിയ സീഡ് വളരെ ഗുണം ചെയ്യും.
Image credits: Asianet News
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു. കൊക്കോയിൽ ഫ്ലേവനോയ്ഡുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
സ്ട്രോബെറി
സ്ട്രോബെറിയിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള പോളിഫെനോളുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് ധമനികളെ ആരോഗ്യകരമാക്കും.
Image credits: Freepik
Malayalam
അവക്കാഡോ
അവക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് "നല്ല" HDL കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും "മോശം" LDL കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ആപ്പിൾ
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് ആപ്പിൾ വളരെ ഗുണം ചെയ്യും. പതിവായി കഴിക്കുന്നത് "മോശം" എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.