ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുകയും ഉപാപചയം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിർജലീകരണം. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക ചെയ്യും.
കോശങ്ങളുടെ പ്രവർത്തനം, താപനില നിയന്ത്രണം, പോഷകങ്ങളുടെ വിതരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ശരീരത്തിൽ ജലം അത്യന്താപേക്ഷിതമാണ്.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ദിവസവും ഏഴ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. എന്നാൽ ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുക.
വെള്ളം കുടിക്കാതിരിക്കുന്നത് നിർജ്ജലീകരണം എന്ന അവസ്ഥയിലേക്ക് തള്ളിവിടാനും കാരണമാകും. നിർജ്ജലീകരണം ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
നന്നായി വിശ്രമിച്ചിട്ടും നിരന്തരം ക്ഷീണം തോന്നുന്നത് ജലാംശം കുറയുന്നതിന്റെ സൂചനയായിരിക്കാം. നേരിയ തോതിൽ നിർജ്ജലീകരണം പോലും ക്ഷീണം വർദ്ധിക്കുന്നതിനും കാരണമാകും.
ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, നിർജ്ജലീകരണത്തിന്റെ സൂചനയായിരിക്കാം. ദ്രാവക അസന്തുലിതാവസ്ഥ തലവേദനയ്ക്ക് കാരണമാകുന്ന സമ്മർദ്ദ മാറ്റങ്ങൾക്ക് കാരണമാവുക ചെയ്യും.
ജലാംശം വിലയിരുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൊന്ന് മൂത്രത്തിന്റെ നിറം പരിശോധിക്കുക എന്നതാണ്. ജലാംശം കുറയുന്നതിനനുസരിച്ച് മൂത്രത്തിന്റെ നിറം ഗണ്യമായി ഇരുണ്ടതായി മാറാം.
നിർജ്ജലീകരണം ശ്രദ്ധ, ഓർമ്മക്കുറവ്, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രകടനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും ഊർജ്ജക്കുറവോ ദാഹമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണമാകാം.