നല്ല ആരോഗ്യം ലഭിക്കാൻ ഭക്ഷണക്രമീകരണത്തിൽ മാത്രം ശ്രദ്ധിച്ചതുകൊണ്ട് കാര്യമില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷവും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
health Oct 28 2025
Author: Ameena Shirin Image Credits:Getty
Malayalam
ഉടനെ ഉറങ്ങരുത്
ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാൻ പാടില്ല. ഇത് ദഹന പ്രക്രിയയേയും, വയർ വീർക്കലിനും കാരണമാകുന്നു. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷം ഉറങ്ങാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഉടനെ നടക്കരുത്
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നടക്കേണ്ടത് അത്യാവശ്യം ആണെങ്കിലും ഉടനെ നടക്കുന്നത് ഒഴിവാക്കണം. 5 മിനിറ്റ് ഇരുന്നതിന് ശേഷം നടക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
ഉടൻ കുളിക്കരുത്
ഭക്ഷണം കഴിച്ചുകഴിഞ്ഞ ഉടനെ കുളിക്കുന്നത് ഒഴിവാക്കണം. ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.
Image credits: Getty
Malayalam
ഒരുപാട് വെള്ളം കുടിക്കരുത്
ഭക്ഷണം കഴിച്ചയുടനെ വെള്ളം കുടിക്കാമെങ്കിലും അമിതമായി കുടിക്കാൻ പാടില്ല. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു.
Image credits: Getty
Malayalam
പഴങ്ങൾ കഴിക്കുന്നത്
പഴങ്ങളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഭക്ഷണം കഴിച്ചയുടനെ ഇത് കഴിക്കാൻ പാടില്ല. കാരണം പഴങ്ങൾ പെട്ടെന്ന് ദഹിക്കുന്നവയാണ്.
Image credits: Getty
Malayalam
ചൂട് വെള്ളം
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് അല്ലെങ്കിൽ ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം ചൂട് വെള്ളം കുടിക്കാവുന്നതാണ്.
Image credits: Getty
Malayalam
ചായ കുടിക്കരുത്
ഭക്ഷണം കഴിച്ചയുടനെ ചായ കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇതിൽ അസിഡിറ്റി കൂടുതലാണ്. ഇത് ദഹനത്തെ തടയുന്നു.