Malayalam

വൃക്കകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങൾ

വൃക്കകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട ആറ് പാനീയങ്ങൾ

Malayalam

വൃക്കകൾ

മാലിന്യങ്ങൾ മാറ്റുന്നതിനും ദ്രാവകങ്ങൾ സന്തുലിതമാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും വൃക്കകൾ പ്രധാന പങ്കാണ് വഹിക്കുന്നത്.

Image credits: Getty
Malayalam

പാനീയങ്ങൾ

ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ, ബയോആക്ടീവ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുള്ള പാനീയങ്ങൾ വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തും.

Image credits: Getty
Malayalam

വൃക്കയിലെ കല്ലുകൾ

വൃക്കകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട ആറ് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

Image credits: Getty
Malayalam

സെലറി ജ്യൂസ്

സെലറി ജ്യൂസ് കുടിക്കുന്നത് വൃക്കയിലെ വീക്കം കുറയ്ക്കാനും കല്ലുകൾ ഉണ്ടാകുന്നത് തടയാനും സഹായിച്ചേക്കാം.

Image credits: Getty
Malayalam

ഇഞ്ചിയും പുതിനയും ചേർത്തുള്ള ചായ

ഇഞ്ചിയും പുതിനയും ചേർത്തുള്ള ചായ വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

നെല്ലിക്ക ജ്യൂസ്

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

വെള്ളരിക്ക ജ്യൂസ്

വെള്ളരിക്ക ജ്യൂസ് കല്ല് ഉണ്ടാകുന്നത് തടയുന്നതിലൂടെയും, മൊത്തത്തിലുള്ള വൃക്കാരോഗ്യത്തിന് ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിലൂടെയും വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

Image credits: Getty
Malayalam

തണ്ണിമത്തൻ ജ്യൂസ്

പ്യൂരിനുകൾ കുറവും ജലാംശം കൂടുതലുമുള്ള തണ്ണിമത്തൻ ജലാംശം നിലനിർത്തുന്നതിനും യൂറിക് ആസിഡ് അളവ് നിയന്തിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ചെമ്പരത്തി ചായ

കഫീൻ രഹിത ഹെർബൽ പാനീയമാണ് ചെമ്പരത്തി ചായ. ഇതിന് നേരിയ ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.

Image credits: pinterest
Malayalam

നാരങ്ങാ വെള്ളം

ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട 7 ലക്ഷണങ്ങള്‍

ഹൃദയത്തിൽ ബ്ലോക്ക്‌ വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

ആർത്രൈറ്റിസിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്