ചെമ്പരത്തി ചായ പതിവായി കുടിച്ച് നോക്കൂ, ശരീരത്തിലുണ്ടാകുന്ന ചില മാറ്റങൾ ഇതൊക്കെ
health Jun 06 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ബിപി നിയന്ത്രിക്കും
ആന്റിഓക്‌സിഡന്റുകൾ (ആന്തോസയാനിനുകൾ, പോളിഫെനോളുകൾ), വിറ്റാമിൻ സി എന്നിവ അടങ്ങിയ ചെമ്പരത്തി ചായ രക്തസമ്മർദ്ദം കുറയ്ക്കാന് സഹായിക്കുന്നു.
Image credits: Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
പതിവായി ചെമ്പരത്തി ചായ കഴിക്കുന്നത് എൽഡിഎൽ ("മോശം") കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
ഭാരം നിയന്ത്രിക്കൽ
അരക്കെട്ടിന്റെ ചുറ്റളവ് മെച്ചപ്പെടുത്താനും ചെമ്പരത്തി സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
Image credits: social media
Malayalam
രോഗപ്രതിരോധ, ചർമ്മ സംരക്ഷണം
വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉയർന്ന സാന്ദ്രത രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും തിളക്കമുള്ള ചർമ്മത്തിനായി കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: pinterest
Malayalam
മലബന്ധം തടയുന്നു
ചെമ്പരത്തി ചായയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ കഫീനും അടങ്ങിയിട്ടില്ല. ഈ ഔഷധ ചായ കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
Image credits: freepik
Malayalam
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ചെമ്പരത്തി ചായയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: pexels
Malayalam
ആർത്തവ വേദന കുറയ്ക്കും
ആർത്തവ വേദന കുറയ്ക്കാനും ചെമ്പരത്തി ചായ കുടിക്കുന്നത് നല്ലതാണ്. ഹോർമോണുകളെ സന്തുലിതപ്പെടുത്താനും മൂഡ് സ്വിങ്സ് നിയന്ത്രിക്കാനും ഇത് സഹായിക്കും.
Image credits: Pexels
Malayalam
കരളിനെ സംരക്ഷിക്കുന്നു
ചെമ്പരത്തിയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു, ഇത് കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന സഹായിക്കുന്നു.