ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ
ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ
health Jun 25 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഓട്സ്
ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒരു പ്രഭാതഭക്ഷണമാണ് ഓട്സ്. ഇതിൽ ബീറ്റാ-ഗ്ലൂക്കൻ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
ബാർലി
ബാർലി ഹൃദ്രോഗികൾക്ക് വളരെ ഗുണം ചെയ്യുന്ന ഭക്ഷണമാണ്. ഇതിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി
ഒരു കപ്പ് ബ്ലൂബെറിയിൽ 3.6 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളുടെ വികാസം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
നട്സും വിത്തുകളും
ചിയ സീഡുകളും ബദാമും ഹൃദയാരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾക്കൊപ്പം വലിയ അളവിൽ നാരുകളും അടങ്ങിയതാണ്.
Image credits: Getty
Malayalam
ബ്രൊക്കോളി
സൾഫോറാഫെയ്ൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്ന ഭക്ഷണ നാരുകളാൽ സമ്പുഷ്ടമാണ്.
Image credits: social media
Malayalam
ആപ്പിൾ
ദിവസവും 100-150 ഗ്രാം (ഏകദേശം ഒരു ഇടത്തരം ആപ്പിൾ) കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
Image credits: Getty
Malayalam
പിയർ പഴം
പിയർ പഴം ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ദോഷകരമായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും, വീക്കം കുറയ്ക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.