മോശം ഭക്ഷണശീലങ്ങൾ, വെള്ളത്തിന്റെ കുറവ്, സമ്മർദ്ദം, വ്യായാമമില്ലായ്മ എന്നിവയാണ് മലബന്ധത്തിന് പിന്നിലെ ചില സാധാരണ കാരണങ്ങൾ.
Image credits: Getty
Malayalam
പതിവായി കുടിക്കേണ്ട പാനീയങ്ങൾ
ദഹനത്തെ സഹായിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും പതിവായി കുടിക്കേണ്ട ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
ഇളം ചൂടുള്ള നാരങ്ങ വെള്ളം
ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് മലബന്ധ പ്രശ്നം തടയുന്നു.വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നാരങ്ങ.
Image credits: Social Media
Malayalam
ജീരക വെള്ളം
ദഹനപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് ജീരക വെള്ളം. ജീരക വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധത്തെ തടയുന്നു.
Image credits: Sandook
Malayalam
കറ്റാർവാഴ ജ്യൂസ്
കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കുടലുകളെ ഉത്തേജിപ്പിക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കും. ചെറിയ അളവിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ചിയ സീഡ് വെള്ളം
ചിയ സീഡിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു.
Image credits: Asianet News
Malayalam
കരിക്കിൻ വെള്ളം
ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു പാനീയമാണ് കരിക്കിൻ വെള്ളം. മലവിസർജ്ജനത്തിന് ഗുണം ചെയ്യുന്ന മഗ്നീഷ്യം ഇതിലുണ്ട്.
Image credits: Pexels
Malayalam
ഇഞ്ചി ചായ
ദഹനം മെച്ചപ്പെടുത്താനും വയറുവേദന കുറയ്ക്കാനും ഇഞ്ചി സഹായിക്കുന്നു. ഒരു കപ്പ് ചൂട് ഇഞ്ചി ചായ കുടിക്കുന്നത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം സുഗമമാക്കാനും സഹായിക്കും.