Health

കാൽസ്യം

എല്ലുകളെ ശക്തമായി നിലനിർത്താൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. 
 

Image credits: Getty

ഓസ്റ്റിയോപൊറോസിസ്

ആരോഗ്യമുള്ള അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് കാൽസ്യം. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കുടിക്കാം കാത്സ്യം അടങ്ങിയ ഈ പാനീയങ്ങൾ. 
 

Image credits: Getty

പശുവിൻ പാൽ

കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ അടങ്ങിയ പാനീയമാണ് പശുവിൻ പാൽ. ദിവസവും ഒരു നേരം പാൽ കുടിക്കുന്നത് അസ്ഥികളുടെ ആരോ​ഗ്യത്തിന് സഹായകമാണ്.

Image credits: Getty

ഇലക്കറി

ഇലക്കറികളിൽ നിന്ന് ഉണ്ടാക്കുന്ന സ്മൂത്തികൾ എല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ചീര കൊണ്ടുള്ള  സ്മൂത്തി കുടിക്കുന്നത് അസ്ഥികളുടെ ആരോ​ഗ്യത്തിന് ഫലപ്രദമാണ്.

Image credits: Getty

ബ്രൊക്കോളി ജ്യൂസ്

ബ്രൊക്കോളി ജ്യൂസ് ദിവസവും കുടിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് എല്ലുകളെ കൂടുതൽ ശക്തിയുള്ളതായി നിലനിർത്തുന്നു. 

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീ എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

Image credits: Getty
Find Next One