Health

ശ്വാസകോശത്തെ സംരക്ഷിക്കാം

ശ്വാസകോശത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
 

Image credits: Getty

സ്റ്റീം തെറാപ്പി

ശ്വാസകോശത്തെ ശുദ്ധീകരിക്കാനുള്ള ഒരു മാർഗമാണ് സ്റ്റീം തെറാപ്പി. തുളസിയിട്ട് വെള്ളം നന്നായി തിളപ്പിച്ച ശേഷം ആവി പിടിക്കുക. ഇത് ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.
 

Image credits: social media

മഞ്ഞൾ പാൽ

ചെറുചൂടുള്ള ഒരു കപ്പ് മഞ്ഞൾ പാൽ കുടിക്കുന്നത് ശ്വാസകോശത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും വീക്കം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

പ്രാണായാമം

പ്രാണായാമം ചെയ്യുന്നത് ശ്വാസകോശത്തിൻ്റെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ 10-15 മിനിറ്റ് പ്രാണായാമത്തിനായി നീക്കിവയ്ക്കുക.

Image credits: freepik

ഹെർബൽ ചായകൾ

വിവിധ ഹെർബൽ ചായകൾ ശ്വാസകോശ അർബുദത്തിന്റെ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. 

Image credits: Getty

ആരോ​ഗ്യകരമായ ഭക്ഷണക്രമം

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണക്രമം മലിനീകരണവും വിഷവസ്തുക്കളും മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കും. 
 

Image credits: Getty

വെളുത്തുള്ളി

ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി, അണുബാധകളുടെയും വീക്കത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നതിലൂടെ ശ്വാസകോശാരോഗ്യത്തെ പിന്തുണയ്ക്കും.

Image credits: Getty

ജലദോഷം

ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയിൽ സംരക്ഷണം ലഭിക്കുന്നതിന് ആവി പിടിക്കുന്നത് വേഗം ആശ്വാസം നൽകും.
 

Image credits: Getty

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ശ്വാസകോശ ആരോ​ഗ്യത്തിന് സഹായിക്കുന്നു. 

Image credits: Getty

ചർമ്മത്തിൽ ചുവന്ന പാടുകൾ ഉണ്ടാകാനുള്ള 7 കാരണങ്ങൾ

മുടി വളരാൻ വാഴപ്പഴത്തിന്റെ തൊലി ബെസ്റ്റാ...

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ലക്ഷണങ്ങള്‍

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന സൂചനകള്‍