പല കാരണങ്ങൾ കൊണ്ടാണ് ചർമ്മത്തിൽ ചുവന്ന പാടുകൾ ഉണ്ടാകുന്നത്.
Image credits: Getty
അലർജി
ഭക്ഷണം, പൊടി എന്നിവയുടെ അലർജിയെ തുടർന്ന് ചർമ്മത്തിൽ ചുവന്ന പാടുകൾ ഉണ്ടാകാം. ഇത് ചൊറിച്ചിൽ ചുവന്ന ചുണങ്ങു എന്നിവയ്ക്ക് ഇടയാക്കും.
Image credits: Pexel
മുഖക്കുരു
മുഖക്കുരുവാണ് മറ്റൊരു കാരണം. ഇത് മുഖത്ത് മാത്രമല്ല കഴുത്തിലും നെഞ്ചിലുമെല്ലാം പാടുകൾ ഉണ്ടാക്കും.
Image credits: Getty
സോറിയാസിസ്
സോറിയാസിസ് ഉള്ള ഒരു വ്യക്തിക്ക് ശരീരത്തിലുടനീളം ചെറിയ ചുവപ്പ്, പിങ്ക് അല്ലെങ്കിൽ നിറവ്യത്യാസമുള്ള പാടുകൾ ഉണ്ടാകാറുണ്ട്. മിക്കപ്പോഴും നെഞ്ചിലും കാലുകളിലുമാണ് കൂടുതലും കാണുന്നത്.
Image credits: our own
ഡിസ്കോയിഡ് എക്സിമ
ഡിസ്കോയിഡ് എക്സിമയുടെ ആദ്യ ലക്ഷണം സാധാരണയായി ചർമ്മത്തിലെ ചെറിയ ചുവന്ന പാടുകളോ മുഴകളോ ആണ്. ഇളം ചർമ്മത്തിൽ ഈ പാടുകൾ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമായിരിക്കും.
Image credits: our own
സൂര്യതാപം
സൂര്യതാപത്തെ തുടർന്നും ശരീരത്തിൽ ചുവന്ന പാടുകൾ ഉണ്ടാകാം. ചർമ്മത്തിൽ വിയർപ്പ് മൂലമാണ് ഇത് സംഭവിക്കുന്നത്.
Image credits: Pixabay
ആൻജിയോമ
സ്പൈഡർ ആൻജിയോമ എന്നത് ചർമ്മത്തിൽ ഒരു ചിലന്തിയെപ്പോലെ കാണപ്പെടുന്ന ചുവന്ന പാടാണ്.
Image credits: pexels
മരുന്നുകളുടെ അമിത ഉപയോഗം
ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ചുവന്ന പാട് ചർമ്മത്തിൽ ഉണ്ടാകാം.