മുഖക്കുരു ഇനി എളുപ്പം അകറ്റാം ; ഇവ ഉപയോഗിച്ചാൽ മതി
മുഖക്കുരു ഇനി എളുപ്പം അകറ്റാം ; ഇവ ഉപയോഗിച്ചാൽ മതി
health Jul 18 2026
Author: Resmi Sreekumar Image Credits:Social media
Malayalam
ഐസ് ക്യൂബ്
ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ഇത് നീര്, വേദന, ചുവപ്പ് എന്നിവ കുറയ്ക്കുന്നു. ദിവസവും ചെയ്യുന്നതാണ് ഏറെ നല്ലത്.
Image credits: Freepik
Malayalam
ടീ ട്രീ ഓയിൽ
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ടീ ട്രീ ഓയിൽ മികച്ചതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ടീ ട്രീ ഓയിൽ മുഖത്തിടുക.
Image credits: Getty
Malayalam
തേൻ
തേനിന് സ്വാഭാവികമായ ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. അല്പം തേൻ മുഖക്കുരുവിൽ പുരട്ടി 15-20 മിനിറ്റ് വച്ച ശേഷം കഴുകിക്കളയുക.
Image credits: Getty
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ വീക്കവും അസ്വസ്ഥതയുമുള്ള ചർമ്മത്തെ ശമിപ്പിക്കാൻ സഹായിക്കുന്നു. കറ്റാർവാഴ ജെൽ എടുത്ത് രാത്രി മുഴുവൻ ചർമ്മത്തിൽ പുരട്ടിയിടാവുന്നതാണ്.
Image credits: our own
Malayalam
മുൾട്ടാനി മിട്ടി
ചർമ്മത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും അടഞ്ഞുകിടക്കുന്ന സുഷിരങ്ങൾ വൃത്തിയാക്കാനും മുൾട്ടാനി മിട്ടി സഹായകമാണ് . ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇതൊരു ഫേസ് മാസ്കായി ഉപയോഗിക്കാവുന്നതാണ്.
Image credits: pinterest
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീയി തയ്യാറാക്കി തണുപ്പിച്ച ശേഷം ചർമ്മത്തിലെ എണ്ണമയവും വീക്കവും കുറയ്ക്കുന്നതിനായി ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക.