പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു, ഊർജ്ജ നില കൂട്ടുക, പ്രതിരോധശേഷി കൂട്ടക എന്നിവയ്ക്ക് സഹായിക്കുന്നു.
വിഷവസ്തുക്കളെ പുറന്തള്ളാനും കോശങ്ങളുടെ പ്രവർത്തനം നിലനിർത്താനും സഹായിക്കുന്നതിന് ദിവസവും 8–10 ഗ്ലാസ് വെള്ളം കുടിക്കുക.
രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നന്നായി ഉറങ്ങുന്ത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവും വീക്കവും വർദ്ധിപ്പിക്കുന്നു. സ്ട്രെസ് കുറയ്ക്കുന്നതിനായി യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.
രാവിലെ 10–20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക. നിങ്ങളുടെ രോഗപ്രതിരോധ ശേഷി സജീവമാക്കുന്നതിന് വിറ്റാമിൻ ഡി നിർണായകമാണ്.
പാചകത്തിൽ മഞ്ഞളും ഇഞ്ചിയും ഉപയോഗിക്കുന്നത് ആന്റിബോഡി പ്രതികരണങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുന്നു.
പതിവായി വ്യായാമം ചെയ്യുന്നത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.
ഓർമ്മശക്തി കൂട്ടുന്നതിനായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
യൂറിനറി ഇൻഫെക്ഷൻ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
വേപ്പിലയുടെ അതിശയിപ്പിക്കുന്ന 7 ആരോഗ്യഗുണങ്ങൾ
മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന 7 പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ