Malayalam

തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍

തൈറോയ്ഡ് ക്യാൻസറിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.

Malayalam

കഴുത്തിന്‍റെ മുൻഭാഗത്ത് വേദന, നീര്, മുഴ

കഴുത്തിന്‍റെ മുൻഭാഗത്ത് വേദന, നീര്, മുഴകൾ, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവ തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.

Image credits: Getty
Malayalam

ശബ്ദത്തിലെ മാറ്റങ്ങൾ

ശബ്ദത്തിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും മെച്ചപ്പെടാത്ത പരുക്കൻ ശബ്ദം ആദ്യകാല ലക്ഷണമാകാം. 

Image credits: Getty
Malayalam

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വേദനയില്ലാതെ പോലും തൊണ്ടയിൽ എന്തോ കുടുങ്ങിയതായി പല രോഗികളും നിരന്തരം അനുഭവപ്പെടുന്നതും തൈറോയ്ഡ് ക്യാൻസറിന്‍റെ സൂചനയാകാം.

Image credits: Getty
Malayalam

സ്ഥിരമായ ചുമ

സ്ഥിരമായ ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക എന്നിവയും ഇതുമായി ബന്ധപ്പെട്ടുണ്ടാകാം.

Image credits: Getty
Malayalam

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌

തൈറോയ്ഡ് ക്യാന്‍സറിന്‍റെ ലക്ഷണമായും ചിലപ്പോള്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്‌ ഉണ്ടാകാം.

Image credits: Getty
Malayalam

അപ്രതീക്ഷിതമായി ഭാരം കുറയുക, അമിത ക്ഷീണം

അകാരണമായി ശരീരഭാരം കുറയുക, ഓക്കാനം, ഛര്‍ദ്ദി, അമിത ക്ഷീണം തുടങ്ങിയവയും മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഉണ്ടാകാം.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

മുഖത്തെ കരുവാളിപ്പ് അകറ്റാൻ അഞ്ച് പൊടിക്കെെകൾ

ശ്വാസകോശാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ദിവസവും ഇഞ്ചിയിട്ട് തിളിപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം