താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ പരീക്ഷിച്ചോളൂ
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും.
വൃത്തിയില്ലായ്മയ്മ, സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ഇടയാക്കുന്നു.
താരൻ അകറ്റുന്നതിന് സഹായിക്കുന്ന ചില പൊടിക്കെെകളെ കുറിച്ചാണ് ഇനി പറയുന്നത്.
കറ്റാർവാഴ ജെൽ 20 മിനുട്ട് നേരം തലയിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് താരൻ അകറ്റാൻ മികച്ചതാണ്.
ആപ്പിൾ സിഡെർ വിനെഗർ അൽപം വെള്ളത്തിലൊഴിച്ച ശേഷം തല കഴുകുക. ഇത് താരൻ അകറ്റാൻ സഹായിക്കും.
രണ്ട് സ്പൂൺ തെെരിലേക്ക് അൽപം നാരങ്ങ നീര് ചേർത്ത് ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. താരൻ അകറ്റാൻ മികച്ചതാണ് ഈ പാക്ക്.
ദിവസവും 15 നേരം വെളിച്ചെണ്ണ കൊണ്ട് തല നന്നായി മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
അൽപം ഉലുവ വെള്ളത്തിൽ കുതിർത്ത ശേഷം മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഉലുവ പേസ്റ്റ് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
ചീസ് അമിതമായി കഴിച്ചാൽ ഈ ക്യാൻസറിനുള്ള സാധ്യത കൂടുതലെന്ന് പഠനം
ഈ അഞ്ച് അടുക്കള ചേരുവകൾ അസിഡിറ്റി പ്രശ്നം കുറയ്ക്കും
വൃക്കയിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ പ്രകടമായാൽ അവഗണിക്കരുത്
അത്താഴം വെെകി കഴിക്കാറാണോ പതിവ് ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...