നല്ല ദഹനവും തിളക്കമുള്ള ചർമ്മവും വേണോ? ഈ പച്ചക്കറി ശീലമാക്കൂ
നല്ല ദഹനവും തിളക്കമുള്ള ചർമ്മവും വേണോ? ഈ പച്ചക്കറി ശീലമാക്കൂ
health Nov 28 2026
Author: Resmi Sreekumar Image Credits:Getty
Malayalam
മുള്ളങ്കി അഥവാ റാഡിഷ്
നാരുകളാൽ സമ്പന്നമാണ് മുള്ളങ്കി അഥവാ റാഡിഷ്. ഇതിൽ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, കാൽസ്യം, അവശ്യ ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടുന്നു
ശരീരത്തിന്റെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി മുള്ളങ്കിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ജലദോഷം, ചുമ എന്നിവ അകറ്റും
ശൈത്യകാലത്ത് ജലദോഷം, ചുമ, വൈറൽ അണുബാധകൾ എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ പതിവായി മുള്ളങ്കി കഴിക്കുന്നത് ഇത്തരം രോഗങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ ശരീരത്തെ സജ്ജമാക്കുന്നു.
Image credits: Getty
Malayalam
മലബന്ധം, ഗ്യാസ്, ദഹനക്കേട് അകറ്റുന്നു
നാരുകളാൽ സമ്പന്നമായ മുള്ളങ്കി ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
അമിത വിശപ്പ് തടയും
കലോറി കുറവും നാരുകൾ കൂടുതലുമുള്ള മുള്ളങ്കി ശരീരഭാരം നിയന്ത്രിക്കാൻ മികച്ചൊരു പച്ചക്കറിയാണ്. ഇതിലെ നാരുകൾ വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കരളിനെ ആരോഗ്യകരമാക്കുന്നു
സമീകൃതാഹാരത്തിൽ മുള്ളങ്കി പതിവായി ഉൾപ്പെടുത്തുന്നത് കരളിനെ ആരോഗ്യകരമാക്കുന്നു. കരളിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു.
Image credits: unsplash
Malayalam
ചർമ്മത്തെ സംരക്ഷിക്കും
തണുപ്പുകാലത്ത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും, ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും, സ്വാഭാവികമായ തിളക്കം നിലനിർത്താനും മുള്ളങ്കി സഹായിക്കുന്നു.