വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടെങ്കില്‍ ശരീരം കാണിക്കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12-ന്‍റെ കുറവാകാം.
നടക്കാന്‍ ബുദ്ധിമുട്ടും നടക്കുമ്പോൾ ബാലൻസ് കുറവും ബി12-ന്‍റെ കുറവു മൂലമാകാം.
പേശീബലഹീനത, കാഴ്ച മങ്ങൽ തുടങ്ങിയവയും ഉണ്ടാകാം.
വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍ എന്നിവയും ബി12-ന്‍റെ കുറവു കൊണ്ട് ഉണ്ടാകാം.
വിറ്റാമിന്‍ ബി12-ന്‍റെ കുറവ് മൂലം ചിലരില്‍ വിളറിയ ചര്‍മ്മം, ചര്‍മ്മത്തില്‍ മഞ്ഞനിറം എന്നിവയുംഉണ്ടാകാം.
ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ എന്നിവയും വിറ്റാമിന്‍ ബി12 കുറവിന്‍റെ ലക്ഷണങ്ങളാകാം.
വിഷാദ രോഗം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരുക എന്നിവയും ചിലരില്‍ ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ
അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍