വിറ്റാമിൻ സി അടങ്ങിയ 10 മികച്ച ഭക്ഷണങ്ങൾ.
ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ 70 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ഫോളേറ്റ്, ആന്റിഓക്‌സിഡന്റ് തുടങ്ങിയ പോഷകങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പേരയ്ക്ക. ഒരു കപ്പ് പേരയ്ക്കയിൽ 376 മില്ലിഗ്രാം വരെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
നാരുകളും വിറ്റാമിൻ സി ഉൾപ്പെടെയുള്ള നിരവധി പോഷകങ്ങളും അടങ്ങിയ പോഷകസമൃദ്ധമായ പഴമാണ് കിവിപ്പഴം. ഇടത്തരം വലിപ്പമുള്ള ഒരു കിവിയിൽ 64 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
അര കപ്പ് സ്ട്രോബെറിയിൽ 49 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. സ്ട്രോബെറി ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പപ്പായ. ഒരു കപ്പ് അരിഞ്ഞ പപ്പായയിൽ 88 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
മുക്കാൽ കപ്പ് ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസിൽ 70 മില്ലിഗ്രാം വിറ്റാമിൻ സി ലഭ്യമാണ്. ഇത് പ്രതിരോധശേഷി കൂട്ടുന്നു.
നാരുകളുടെയും വിറ്റാമിൻ സിയുടെയും അളവ് വർദ്ധിപ്പിക്കാൻ ആപ്പിൾ മികച്ച ഭക്ഷണമാണ്. ഇടത്തരം വലിപ്പമുള്ള ഒരു ആപ്പിളിൽ എട്ട് മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
പെെനാപ്പിളിൽ നാരുകൾ, വിറ്റാമിൻ ബി6, മഗ്നീഷ്യം, ഇരുമ്പ്, കാൽസ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പെെനാപ്പിളിൽ 79 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
ഇടനേരത്തെ ലഘുഭക്ഷണമായി കഴിക്കാൻ പറ്റിയ മികച്ചൊരു വിഭവമാണ് ചെറികൾ. കുരു നീക്കം ചെയ്ത ഒരു കപ്പ് പുളിയുള്ള ചെറികളിൽ 15 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
മാമ്പഴം കഴിക്കുന്ന കുട്ടികളിൽ ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവയുടെ അളവ് ഗണ്യമായി കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.