ലോകമെമ്പാടുമുള്ള 80 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. ഇന്ത്യയിലെ ഗ്ലോക്കോമ രോഗികളിൽ ഏകദേശം 90 ശതമാനവും രോഗനിർണയം നടത്താതെ പോകുന്നു എന്നത് ആശങ്കാജനകമാണ്.
കണ്ണുകളെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക് നാഡികൾക്ക് ക്രമേണ കേടുപാടുകൾ സംഭവിക്കുന്ന ഒരു കൂട്ടം നേത്രരോഗമാണ് ഗ്ലോക്കോമ.
60 വയസ്സിന് മുകളിലുള്ളവർ, പ്രമേഹബാധിതർ, രക്താതിമർദമുള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമയുള്ളവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണ്.
ഏകദേശം 80 ശതമാനം കാഴ്ച വൈകല്യങ്ങളും സമയബന്ധിതമായ ഇടപെടലിലൂടെ തടയാനോ ചികിത്സിക്കാനോ കഴിയുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പ്രായം ഒരു പ്രധാന അപകട ഘടകമാണെങ്കിലും, ബാല്യം, കൗമാരം, യൗവനാരംഭം എന്നിവയുൾപ്പെടെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഗ്ലോക്കോമ ഉണ്ടാകാം.
കൃത്യമായി ചികിത്സ ചെയ്യുന്നത് വഴി രോഗം കൂടാതെ നോക്കാം. രോഗം നേരത്തെ തന്നെ തിരിച്ചറിയണം. കാഴ്ച പൂർണമായി നഷ്ടപ്പെടാതിരിക്കാൻ ഇതാണ് വഴി.
കാഴ്ച മങ്ങുക, കടുത്ത തലവേദന, കടുത്ത കണ്ണ് വേദന, ഓക്കാനമോ ഛര്‍ദ്ദിയോ എന്നിവ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ അതിന് ചുറ്റുമായി ഹാലോ (വെളിച്ചത്തിന്‍റെ വലയം) കാണുക, കണ്ണില്‍ ചുവപ്പുനിറം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
എബിസി ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ