Health
മാർച്ച് 13 നാണ് ലോക വൃക്ക ദിനം.
ആരോഗ്യകരമായ വൃക്കകൾ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ലോക കിഡ്നി ദിനം ആചരിക്കുന്നത്.
2006 ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്. ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനം ആചരിക്കുന്നത്.
വൃക്കകളെ സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
പതിവ് പരിശോധനകളിലൂടെ വൃക്കകളുടെ പ്രവർത്തനം നിരീക്ഷിക്കുക. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇടയ്ക്കിടെ വൃക്ക പരിശോധന നടത്തുക.
രക്താതിമർദ്ദം വൃക്കരോഗങ്ങൾക്കുള്ള ഒരു പ്രധാന കാരണമാണ്.
വൃക്കകളുടെ ആയാസം കുറയ്ക്കുന്നതിന് പ്രമേഹം നിയന്ത്രണത്തിലാക്കുക.
ഉപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായ പ്രോട്ടീൻ എന്നിവ പരിമിതപ്പെടുത്തുക.
പതിവ് വ്യായാമം മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും വൃക്കരോഗം വഷളാക്കുകയും ചെയ്യുന്നു.