നിങ്ങൾ വെജിറ്റേറിയനാണോ? പ്രോട്ടീൻ ലഭിക്കാൻ ഇവ കഴിക്കാം
ഒരു കപ്പ് സോയാബീനിൽ 29 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിന് തുല്യമാണ്. ഇത് ശരീരഭാരം കുറയ്ക്കുക ചെയ്യും.
ഗ്രീൻ പീസ് കുറഞ്ഞ കലോറി ഭക്ഷണമാണ്. ഫൈബർ, വിറ്റാമിൻ എ, കെ, സി, തയാമിൻ, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.
ഏകദേശം 20 -25 ബദാമിൽ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഫൈബറും അടങ്ങിയിട്ടുണ്ട്.
ഒമേഗ -6 ഫാറ്റി ആസിഡുകൾ ഉൾപ്പെടെ പ്രോട്ടീന്റെയും അപൂരിത കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകൾ.
ഗണ്യമായ അളവിൽ നാരുകളും പ്രോട്ടീനും പയറിൽ അടങ്ങിയിരിക്കുന്നു. മറ്റ് പ്രോട്ടീൻ ഉറവിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പയറിന് ചിലവ് കുറവാണ്.
നട്സുകൾ ഇടക്കിടെയുണ്ടാകുന്ന വിശപ്പ് മാറ്റാനും സഹായിക്കുന്നു. ശരീരത്തിനാവശ്യമായ ധാരാളം പോഷക ഘടകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു.
കുട്ടികളിൽ ബുദ്ധിവികാസത്തിനായി നൽകേണ്ട 7 ഭക്ഷണങ്ങൾ
പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന 7 ആരോഗ്യഗുണങ്ങൾ
എനർജി ലെവൽ കൂട്ടണോ? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ