Malayalam

ശരിയായ ഭക്ഷണം ഹൃദയത്തെ ആരോ​ഗ്യകരമാക്കും

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Malayalam

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും

ഹൃദ്രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന ഘടകങ്ങളാണ് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും. ഹൃദയ സംബന്ധമായ രോ​ഗങ്ങൾ തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Image credits: Getty
Malayalam

പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ

പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ തുടങ്ങിയ പ്രകൃതിദത്തമായ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളിലും ധാന്യങ്ങളിലും പോഷകങ്ങളും നാരുകളും കുറവാണ്.

Image credits: Getty
Malayalam

ഉപ്പും പഞ്ചസാരയും കുറയ്ക്കുക

ഉപ്പും പഞ്ചസാരയും കഴിക്കുന്നത് കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും, പ്രത്യേകിച്ച് അധികമായി പഞ്ചസാര ചേർത്തവ, കുറയ്ക്കുക.

Image credits: Getty
Malayalam

മുട്ട , കോഴിയിറച്ചി, മത്സ്യം എന്നിവ കഴിക്കുക

കൊഴുപ്പ് കുറഞ്ഞ മാംസം, കോഴിയിറച്ചി, മത്സ്യം, കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പ് നീക്കം ചെയ്തതോ ആയ ക്ഷീരോൽപ്പന്നങ്ങൾ, മുട്ട എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളിൽ ചിലതാണ്.

Image credits: AI Image
Malayalam

നട്‌സ്, പഴങ്ങൾ, തൈര് കഴിക്കുക

ചിപ്‌സോ മധുരപലഹാരങ്ങളോ വാങ്ങുന്നതിനു പകരം നട്‌സ്, പഴങ്ങൾ, തൈര് തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുക. ഇത് ഊർജ്ജം നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ഒലിവ് ഓയിൽ, അവക്കാഡോ, സാൽമൺ കഴിക്കുക

ഒലിവ് ഓയിൽ, അവക്കാഡോ, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള 'അൺസാച്ചുറേറ്റഡ് ഫാറ്റ്' (unsaturated fats) തിരഞ്ഞെടുക്കുക.

Image credits: Getty
Malayalam

പച്ചക്കറികളും പഴങ്ങളും ഡ്രെെ ഫ്രൂട്ട്സുകളും ഉൾപ്പെടുത്തുക

പച്ചക്കറികളും പഴങ്ങളും ഡ്രെെ ഫ്രൂട്ട്സുകളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്. ഇവയിൽ കലോറിയും കുറവാണ്.

Image credits: Getty
Malayalam

മധുരപാനീയങ്ങൾ ഒഴിവാക്കുക

മധുരപാനീയങ്ങൾ, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ, അധിക പഞ്ചസാരയും ശുദ്ധീകരിച്ച മാവും അടങ്ങിയ ഭക്ഷണങ്ങൾ, ഉപ്പിന്റെ അംശം കൂടുതലുള്ള വിഭവങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

Image credits: Getty

ഒലീവ് ഓയിൽ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ

താരനെ അകറ്റാൻ ഇതാ ആറ് പ്രതിവിധികൾ

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

മുഖക്കുരു ഈസിയായി കുറയ്ക്കാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും