പെട്ടെന്ന് കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്ന ശീലം ഒഴിവാക്കുക. പെട്ടെന്ന് ചാടിയെഴുന്നേൽക്കുന്നത് പേശികൾക്കും ഹൃദയ-രക്തക്കുഴലുകൾക്കും അമിത സമ്മർദ്ദം നൽകുന്നു.
Image credits: Getty
Malayalam
അലാറം 'സ്നൂസ്' ചെയ്യുന്നത് ഒഴിവാക്കുക
അലാറം 'സ്നൂസ്' ചെയ്യുന്നത് ഒഴിവാക്കുക. അലാറം ആവർത്തിച്ച് സ്നൂസ് ചെയ്യുന്നത് ഉറക്കത്തിന്റെ ഘട്ടങ്ങളെ തടസ്സപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
സ്ട്രെച്ചിംഗ്, ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ധ്യാനം എന്നിവ ശീലമാക്കുക
രാവിലെ എഴുന്നേറ്റ ഉടൻ ലഘുവായ സ്ട്രെച്ചിംഗ്, ആഴത്തിൽ ശ്വാസോച്ഛ്വാസം അല്ലെങ്കിൽ ധ്യാനം എന്നിവ ശീലമാക്കുക. ഇത് ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജസ്വലതയും നിലനിർത്താൻ സഹായിക്കും.
Image credits: Getty
Malayalam
രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ എടുക്കുന്ന ശീലം ഒഴിവാക്കുക.
രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ എടുക്കുന്ന ശീലം ഒഴിവാക്കുക. ഉറക്കമുണർന്ന ഉടൻ തന്നെ നോട്ടിഫിക്കേഷനുകളോ സോഷ്യൽ മീഡിയയോ പരിശോധിക്കുന്നത് അനാവശ്യമായ മാനസിക സമ്മർദ്ദമുണ്ടാക്കുക ചെയ്യും.
Image credits: Getty
Malayalam
വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലം ഒഴിവാക്കുക
വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലം ഒഴിവാക്കുക. വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും അസിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും.
Image credits: freepik
Malayalam
പ്രാതൽ ഒരിക്കലും ഒഴിവാക്കരുത്.
പ്രാതൽ ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, പ്രതിരോധശേഷി കുറയൽ തുടങ്ങിയ മെറ്റബോളിക് പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.