സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് ചെന്നൈ പൊലീസ് വിജയ്ക്ക് എതിരെ കേസെടുത്തത്
india-news Mar 31 2026
Author: Web Desk Image Credits:stockPhoto
Malayalam
റോഡ് ഷോയുമായി വിജയ്
പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിയിൽ നടത്തിയ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
Image credits: stockPhoto
Malayalam
5 വകുപ്പുകൾ ചുമത്തി കേസ്
പ്രചാരണത്തിനിടെ ഗതാഗതം തടസപ്പെടുത്തി, അനുവദിച്ചതിൽ കൂടുതൽ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചു, ആംബുലന്‍സ് കടന്ന് പോകുന്നത് തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്
Image credits: stockPhoto
Malayalam
ചട്ടലംഘനമെന്ന് പരാതി
പരമാവധി 500 പേർക്കും അഞ്ച് സൗണ്ട് സിസ്റ്റങ്ങൾക്കും മാത്രമായിരുന്നു അനുമതിയെന്നാണ് വിവരം
Image credits: stockPhoto
Malayalam
പരാതിയിലെ വിവരങ്ങൾ
വൈകുന്നേരം 3.40 ഓടെ തന്നെ ഏകദേശം 5,000 പേരും 30 സൗണ്ട് സിസ്റ്റങ്ങളുമായി സമ്മേളനം നടന്നുവെന്ന് പരാതിയിൽ പറയുന്നു
Image credits: stockPhoto
Malayalam
ചുമത്തിയ വകുപ്പുകൾ
ബിഎൻഎസ് സെക്ഷൻ 126(2) (പൊതുജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തൽ), 189(2) (അനുവദനീയമായ നിബന്ധനകളുടെ ലംഘനവും നിയമവിരുദ്ധമായ ഒത്തുചേരലും) തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്
Image credits: stockPhoto
Malayalam
തമിഴ്നാട് സിറ്റി പൊലീസ് ആക്ടിലെ വ്യവസ്ഥകളും
223 (പൊതുശല്യവും തടസ്സമുണ്ടാക്കലും) വകുപ്പും തമിഴ്നാട് സിറ്റി പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്