Malayalam

'ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'; പ്രതികരിച്ച് സലിം കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് സലിം കുമാര്‍ പ്രതികരിച്ചത്.

Malayalam

'പരാതിക്ക് പിന്നില്‍ സിപിഎം'

'പരാതിക്ക് പിന്നില്‍ സിപിഎം ആണെന്ന് ഉറപ്പാണ്. പറഞ്ഞ പ്രസ്താവന പിന്‍വലിക്കുന്നില്ല. കാരണം കേരളത്തില്‍ എവിടെയാണ് ഇങ്ങനെയൊരു ആശുപത്രിയുള്ളത്?'

Image credits: Asianet News
Malayalam

'ആരെ ആക്ഷേപിച്ചു എന്നാണ് പരാതി?'

'ഇങ്ങനെയൊരു മകനും അച്ഛനും പോലും സിപിഎമ്മിന്‍റെ സാങ്കല്‍പ്പിക കഥാപാത്രങ്ങളായിരുന്നു. അങ്ങനെ രണ്ട് വ്യക്തികളോ ഊളമ്പാറ ആശുപത്രിയോ ഇല്ലാത്ത പക്ഷം ഞാന്‍ ആരെ ആക്ഷേപിച്ചു എന്നാണ്? '

Image credits: Asianet News
Malayalam

'സാങ്കല്‍പ്പികമായി പറഞ്ഞ കാര്യത്തിന് പരാതിയോ?'

'മാനസിക രോഗികളെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞത്. സാങ്കല്‍പ്പികമായി പറഞ്ഞ കാര്യത്തിന് പരാതിയോ? പേഴ്സണലി ഞാൻ ഒരു വ്യക്തിയെയും വ്യക്തിഹത്യ ചെയ്തതല്ല.'

Image credits: others
Malayalam

'ഞാനൊന്ന് ട്രോളിയതിനാണോ പരാതി?'

‘ഒരു ഹോസ്പിറ്റലിനെയും ഒരു രോഗത്തെയും ഒരു രോഗിയെയും ഞാൻ മോശമാക്കി കാണിച്ചതല്ല. ഇല്ലാത്ത വ്യക്തിയെ ഹത്യ നടത്തിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഞാനൊന്ന് ട്രോളിയതിനാണോ പരാതി?’

Image credits: others
Malayalam

'എതിരാളികളെ തെറി പറഞ്ഞ് തോൽപ്പിക്കുക'

'സോഷ്യല്‍ മീഡിയയിലൂടെ എന്നെയും എന്‍റെ മകനെയും ഭയങ്കരമായിട്ട് തെറി പറയുന്നുണ്ട്. അത് സിപിഎമ്മിന്‍റെ സംസ്കാരമാണ്. എതിരാളികളെ തെറി പറഞ്ഞ് തോൽപ്പിക്കുക എന്നതാണ് അവരുടെ രീതി'.

Image credits: others
Malayalam

പ്രചരണങ്ങളിൽ ഇനിയും പങ്കെടുക്കും

'എന്ത് പരാതി പോയാലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഇനിയും പങ്കെടുക്കും'- സലിം കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

Image credits: our own

ചങ്ങനാശ്ശേരിയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പേരിലെ കൗതുകം

ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മാനന്തവാടിയില്‍

വിമതരും സ്വതന്ത്രരും ഇല്ല; കേരളത്തില്‍ അങ്ങനെയൊരു മണ്ഡലം!

നിയമസഭാ തെരഞ്ഞെടുപ്പ്; ആകെ വോട്ടർമാർ 2.71 കോടി