തെരഞ്ഞെടുപ്പ് കാലത്ത് മറുകണ്ടം ചാടി മത്സരിക്കുന്നത് പതിവാണ്. ഇത്തവണ മറുകണ്ടം ചാടി മത്സരിക്കുന്നത് ആരൊക്കെയാണെന്ന് നോക്കാം.
kerala-news Mar 23 2026
Author: Anooja Nazarudheen Image Credits:Getty
Malayalam
ജി സുധാകരൻ
63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ചാണ് സിപിഎം നേതാവും മന്ത്രിയുമായിരുന്ന ജി സുധാകരൻ കോൺഗ്രസ് പാളയത്തിൽ എത്തിയിരിക്കുന്നത്. അമ്പലപ്പുഴയിലാണ് ജി സുധാകരൻ മത്സരിക്കുന്നത്.
Image credits: others
Malayalam
വി കുഞ്ഞികൃഷ്ണൻ
സിപിഎം പുറത്താക്കിയതിനെത്തുടര്‍ന്ന് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വി കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്നത്. പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചു.
Image credits: others
Malayalam
ടികെ ഗോവിന്ദൻ
മുൻ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദനെ പാർട്ടി പുറത്താക്കിയിരുന്നു. ഇത്തവണ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാഥിയാണ് ടികെ ഗോവിന്ദൻ.
Image credits: others
Malayalam
പത്മജ വേണുഗോപാൽ
കോൺഗ്രസിന്റെ മുൻനിരയിൽ നിന്ന് ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് മാറിയ പത്മജ വേണുഗോപാൽ തൃശൂരാണ് മത്സരിക്കുന്നത്.
Image credits: others
Malayalam
സിസി മുകുന്ദൻ
2021-ൽ സിപിഐ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച സിസി മുകുന്ദൻ ബിജെപിക്ക് വേണ്ടിയാണ് ഇത്തവണ മത്സരിക്കുന്നത്.
Image credits: others
Malayalam
കുന്നത്ത് മുഹമ്മദ്
മുസ്ലീം ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് സ്വതന്ത്ര സ്ഥാനാർഥിയായാണ് ഇത്തവണ മങ്കടയില്‍ മത്സരിക്കുന്നത്.