മഴക്കാലമെത്തിയാൽ കൊതുകിന്റെ ശല്യം വർധിക്കുന്നു. രോഗങ്ങൾ പടർത്തുന്ന കൊതുകിനെ തുരത്താൻ ഇക്കാര്യങ്ങൾ ചെയ്യാം.
ഒരു സ്പൂൺ പൊടിച്ചെടുത്ത കുരുമുളക് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. തണുത്തതിന് ശേഷം കർപ്പൂര തുളസി തൈലം ചേർത്ത് കുപ്പിയിലാക്കി സ്പ്രേ ചെയ്യാം.
ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചെടുക്കണം. തണുത്തതിന് ശേഷം കുപ്പിയിലാക്കി സ്പ്രേ ചെയ്താൽ മതി.
പാത്രത്തിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് പുതിനയും നാരങ്ങയുടെ കഷ്ണവുമിട്ട് നന്നായി തിളപ്പിക്കണം. ശേഷം കുപ്പിയിലാക്കി സ്പ്രേ ചെയ്താൽ മതി.
വെള്ളത്തിൽ കറുവാപ്പട്ടയും നാരങ്ങയുമിട്ട് നന്നായി തിളപ്പിച്ചെടുക്കണം. തണുത്തതിന് ശേഷം കുപ്പിയിലാക്കി സ്പ്രേ ചെയ്താൽ മതി.
വീടിനുള്ളിൽ കർപ്പൂരം കത്തിച്ച് വയ്ക്കുന്നത് കൊതുകുകൾ വരുന്നതിനെ തടയുന്നു. ഇതിന്റെ ഗന്ധം കൊതുകുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വാതിലുകളും ജനാലകളുമുള്ള ഇടങ്ങളിൽ കർപ്പൂരം കത്തിച്ച് വെച്ചാൽ കൊതുകുകൾ അകത്തേക്ക് കയറി വരുന്നത് തടയാൻ സാധിക്കും.
കൊതുകുകൾ അധികമായി വരുന്ന സ്ഥലങ്ങളിൽ കാപ്പിപ്പൊടി കത്തിച്ച് വെച്ചാൽ മതി. ഇതിന്റെ ഗന്ധവും പുകയും മറികടക്കാൻ കൊതുകിന് സാധിക്കില്ല.
പാമ്പിനെ തുരത്തുന്ന 7 ഗന്ധങ്ങൾ ഇവയാണ്
ബ്രൊക്കോളി കഴിക്കുന്നത് പതിവാക്കൂ, അറിയാം അതിശയിപ്പിക്കുന്ന ഗുണങ്ങൾ
വൃക്കകളെ കാക്കാൻ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ഈ ഔഷധസസ്യങ്ങൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും