Malayalam

സിങ്ക് വൃത്തിയാക്കാം

അടുക്കള ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുള്ള ഒന്ന് സിങ്കാണ്. അടുക്കള സിങ്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

Malayalam

ബേക്കിംഗ് സോഡ

സിങ്കിൽ പറ്റിപ്പിടിച്ച കറയും അണുക്കളും എളുപ്പത്തിൽ ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ മാത്രം മതി. വെള്ളത്തിൽ ചേർത്ത ബേക്കിംഗ് സോഡ സിങ്കിൽ തേച്ചുപിടിപ്പിക്കാം. 

Image credits: Getty
Malayalam

വിനാഗിരി

കുറച്ച് ബേക്കിംഗ് സോഡയും അതിലേക്ക് വിനാഗിരിയും ചേർത്തത്തിന് ശേഷം സിങ്കിലേക്ക് ഒഴിക്കണം. ശേഷം നന്നായി ഉരക്കാം.

Image credits: Getty
Malayalam

വൃത്തിയാക്കണം

തേച്ചുപിടിപ്പിച്ച വിനാഗിരി അല്പം നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം നന്നായി കഴുകി കളഞ്ഞാൽ മതി.

Image credits: Getty
Malayalam

നാരങ്ങ

സിങ്ക് മാത്രമല്ല പാത്രങ്ങൾ വെട്ടിത്തിളങ്ങാനും നാരങ്ങ മതി. പകുതി മുറിച്ച നാരങ്ങയിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയതിന് ശേഷം സിങ്ക് നന്നായി ഉരച്ച് കഴുകാം.

Image credits: Getty
Malayalam

ഡിഷ് സോപ്പ്

സിങ്കിൽ അഴുക്ക് പറ്റിയിരിക്കുന്നുണ്ടെങ്കിൽ ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ ഉപയോഗിച്ചും അടുക്കള സിങ്ക് വൃത്തിയാക്കാൻ സാധിക്കും. തുണിയിൽ കുറച്ച് ഒലിവ് ഓയിൽ പുരട്ടിയതിന് ശേഷം സിങ്ക് നന്നായി തുടച്ചെടുത്താൽ മതി.

Image credits: Getty
Malayalam

സിങ്ക് തിളങ്ങും

ഒലിവ് ഓയിൽ അഴുക്കിനെ മാത്രമല്ല സിങ്കിലെ മങ്ങൽ മാറി വെട്ടിത്തിളങ്ങാനും സഹായിക്കുന്നു.

Image credits: Getty

വീട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത സാധനങ്ങൾ

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

തലമുടി വളരാന്‍ കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ