അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചക്കറികൾ തോട്ടത്തിൽ വളർത്തി അതിൽ നിന്നുമെടുത്ത് ഉപയോഗിക്കുന്നതിന്റെ സന്തോഷം മറ്റൊന്നിനും തരാൻ സാധിക്കില്ല.
life/home May 08 2025
Author: Web Desk Image Credits:Getty
Malayalam
പുതിന
ചായ, സോസ്, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് കൂടുതൽ സ്വാദിനും നല്ല ഗന്ധത്തിനും വേണ്ടി ചേർക്കുന്നവയാണ് ഇത്. ദഹനശേഷി വർദ്ധിപ്പിക്കുകയും, വയറ് വീർക്കുന്നത് തടയുകയും ചെയ്യുന്നൂ.
Image credits: Getty
Malayalam
തുളസി
തുളസിക്ക് നിരവധി ഗുണങ്ങളാണുള്ളത്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധത്തെ വർധിപ്പിക്കുകയും, ചുമ ശമിക്കുവാനും, ദഹനശേഷി വർധിപ്പിക്കുകയും ചെയ്യുന്നൂ.
Image credits: Getty
Malayalam
ഇഞ്ചിപ്പുല്ല്
ഏറെ ശ്രദ്ധേയമായതും സുഗന്ധവുമുള്ള സസ്യമാണ് ഇഞ്ചിപ്പുല്ല്. ഇത് ചായ, സൂപ് തുടങ്ങി തായ് വിഭവങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇഞ്ചിപ്പുല്ല് ചെറുപ്രാണികളെ പ്രതിരോധിക്കാൻ സഹായിക്കുന്നൂ.
Image credits: Getty
Malayalam
ഗിലോയ്
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന, ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഗിലോയ്. ഇതിന് പനിയെ പ്രതിരോധിക്കാനും, ശരീരത്തിന്റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുവാനും സാധിക്കും.
Image credits: Getty
Malayalam
കറിവേപ്പില
പരിപ്പിനും സാമ്പാറിനും തുടങ്ങി എല്ലാ ഭക്ഷണ സാധനങ്ങളിലും ചേർക്കാറുള്ളതാണ് കറിവേപ്പില. അയൺ, ആന്റിഓക്സിഡന്റ്സ് എന്നിവകൊണ്ട് സമ്പുഷ്ടമാണ് കറിവേപ്പില.
Image credits: Getty
Malayalam
മധുര തുളസി
പോഷകങ്ങൾ നിറഞ്ഞ ഇതിന്റെ സുഗന്ധമുള്ള ഇലകൾ സ്വാദിന് വേണ്ടി സാലഡുകൾ, ഐസ്ക്രീം എന്നിവയിൽ ചേർക്കാറുണ്ട്. ഭക്ഷണങ്ങൾ അലങ്കരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
Image credits: Getty
Malayalam
ഗ്രാമ്പു
പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക്കാണ് ഗ്രാമ്പു. ഗ്രാമ്പുവിന് ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുവാനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും സാധിക്കും.