Malayalam

ഗ്യാസ് ലീക്ക്

ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ പെട്ടെന്നു എന്ത് ചെയ്യണമെന്ന് അറിയാതെ നമ്മൾ പതറി നിൽക്കാറുണ്ട്. ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. 

Malayalam

റെഗുലേറ്റർ

ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലായാൽ ഉടനെ തന്നെ സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യണം. ശേഷം സേഫ്റ്റി ക്യാപ്പുകൊണ്ട് മൂടി വെക്കാനും മറക്കരുത്.

Image credits: Getty
Malayalam

വായുസഞ്ചാരം

സിലിണ്ടർ സൂക്ഷിച്ചിരിക്കുന്ന മുറിയുടെയും വീടിന്റെയും ജനാലകളും വാതിലുകളും ഉടനെ തുറന്നിടണം. വായുസഞ്ചാരം ഉണ്ടെങ്കിൽ ഗ്യാസിന്റെ വ്യാപനം കുറക്കാൻ സഹായിക്കും.

Image credits: Getty
Malayalam

തീ പടരുന്ന വസ്തുക്കൾ

ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മെഴുകുതിരി, തീപ്പെട്ടി തുടങ്ങിയവ സിലിണ്ടറിന്റെ അടുത്തുനിന്നും പെട്ടെന്ന് മാറ്റണം. 

Image credits: Getty
Malayalam

ഇലക്ട്രിക്ക് ഉപകരണങ്ങൾ

ഗ്യാസ് ലീക്കേജ് ഉണ്ടാവുമ്പോൾ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. മുറിക്കുള്ളിലെ സ്വിച്ചുകളും ഇടരുത്. വൈദ്യുതി  സപ്ലൈ പൂർണമായും വിച്ഛേദിപ്പിക്കുന്നതായിരിക്കും നല്ലത്. 

Image credits: Getty
Malayalam

സിലിണ്ടർ

പറ്റുമെങ്കിൽ നനഞ്ഞ തുണി ഉപയോഗിച്ച് സിലിണ്ടർ മൂടി വെക്കാം. ഇത് ഗ്യാസ് ചോർച്ചയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

വിദഗ്‌ദ്ധരുടെ സഹായം

ലീക്ക് ചെയ്ത സിലിണ്ടറിന്റെ തകരാറുകൾ സ്വയം പരിശോധിക്കാൻ നിൽക്കരുത്. ഇവ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരുടെ നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുക.

Image credits: Getty
Malayalam

നിർദ്ദേശങ്ങൾ സ്വീകരിക്കാം

മുൻകരുതലുകൾ എടുത്തതിന് ശേഷം എൽപിജി ഡീലറിനെ ഉടനെ വിവരം അറിയിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം. 

Image credits: Getty

ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പല്ലിശല്യം കുറയ്ക്കാൻ ഇതാ 7 പൊടിക്കൈകൾ

ഈ 7 പാത്രങ്ങൾ ഡിഷ് വഷറിൽ കഴുകരുത്

ഗ്യാസ് പാഴാക്കാതെ പാചകം ചെയ്യാൻ 6 കാര്യങ്ങൾ