Malayalam

എലിശല്യം

വീട്ടിൽ എലിശല്യം ഉണ്ടെങ്കിൽ ഒന്നും സൂക്ഷിക്കാൻ സാധിക്കില്ല. മാത്രമല്ല എലികൾ മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എലിശല്യം കുറക്കാൻ ഇതാ ചില പൊടിക്കൈകൾ.

Malayalam

സവാള

സവാളയുടെ തീക്ഷ്‌ണ ഗന്ധം എലികൾക്ക് അത്ര പറ്റാത്ത ഒന്നാണ്. എലികൾ വരുന്ന സ്ഥലങ്ങളിൽ സവാള അരിഞ്ഞോ തൊലിയായിട്ടോ വെക്കാം. 

Image credits: Getty
Malayalam

ഗ്രാമ്പു

ഗ്രാമ്പുവിന്റെ ഗന്ധവും എലികൾക്ക് ഇഷ്ടമില്ലാത്തതാണ്. ഗ്രാമ്പു മൊത്തമായോ അല്ലെങ്കിൽ ഗ്രാമ്പു എണ്ണയോ പഞ്ഞിയിൽ മുക്കി എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വെക്കാം.
 

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

എലികളെ തുരത്താൻ കഴിയുന്ന മറ്റൊന്നാണ് ബേക്കിംഗ് സോഡ. എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബേക്കിംഗ് സോഡ വിതറിയിട്ടാൽ മതി. 

Image credits: Getty
Malayalam

കുരുമുളക്

കുരുമുളകിന്റെ തുളച്ചുകയറുന്ന ഗന്ധം എലികളെ അസ്വസ്ഥരാക്കും. അതുകൊണ്ട് തന്നെ എലികൾ വരുന്ന സ്ഥലങ്ങളിൽ കുരുമുളക് പൊടിച്ച് ഇടുന്നത് നല്ലതാണ്.
 

Image credits: Getty
Malayalam

ചുവന്നമുളക്

മുളക് പൊടി ശ്വസിക്കുന്നത് എലികൾക്ക് നല്ലതല്ല. ഇത് എലികളുടെ ശ്വാസകോശത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ മുളക് പൊടി ഇട്ടുകൊടുക്കാവുന്നതാണ്. 
 

Image credits: Getty
Malayalam

കർപ്പൂരതുളസി

കർപ്പൂരതുളസി തൈലത്തിന്റെ ഗന്ധം എലികൾക്ക് അത്ര പിടിക്കാത്തതാണ്. എലികൾ വരുന്ന സ്ഥലങ്ങളിൽ ഇത് പഞ്ഞിയിൽ മുക്കി വെക്കാം. ഗന്ധം സഹിക്ക വയ്യാതെ എലികൾ പിന്നെ അവിടേക്ക് വരില്ല.  
 

Image credits: Getty
Malayalam

പൂച്ചകളെ വളർത്താം

എലികളെ എളുപ്പത്തിൽ തുരത്താൻ ഉപയോഗിക്കുന്ന മാർഗ്ഗമാണ് പൂച്ചകൾ. പൂച്ച ഉണ്ടെങ്കിൽ വീടിനുള്ളിൽ എലികൾ വരുന്നത് കുറയ്ക്കാൻ സാധിക്കും. 

Image credits: Getty

ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പല്ലിശല്യം കുറയ്ക്കാൻ ഇതാ 7 പൊടിക്കൈകൾ

ഈ 7 പാത്രങ്ങൾ ഡിഷ് വഷറിൽ കഴുകരുത്