Malayalam

സീഡ്‌സ് വാങ്ങിക്കാം

ചിയ സീഡ് കടയിൽ നിന്നും വാങ്ങുമ്പോൾ കേടുവന്നത് വാങ്ങിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പകുതിയിൽ മുറിച്ചതോ പിളർന്നതോ ആയവ ചെടിയുടെ വളർച്ചയെ തടയുന്നു.

Malayalam

പാത്രത്തിലാക്കണം

ചിയ സീഡുകൾ ചട്ടിയിൽ വളർത്തേണ്ടതില്ല. ഒരു പാത്രമോ അല്ലെങ്കിൽ ജാറോ തന്നെ ധാരാളമാണ്. നല്ല രീതിയിൽ ഈർപ്പം ലഭിക്കുന്ന മൂടിയുള്ള പാത്രങ്ങൾ തിരഞ്ഞെടുക്കാം. 

Image credits: Getty
Malayalam

ചിയ സീഡ്‌സ്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചിയ സീഡ്‌സ്. അതിനാൽ തന്നെ ഇതിന് ഡിമാൻഡും വളരെ കൂടുതലാണ്. ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

Image credits: Getty
Malayalam

മൈക്രോഫൈബർ തുണി

പാത്രത്തിനുള്ളിലേക്ക് ടിഷ്യൂ അല്ലെങ്കിൽ മൈക്രോഫൈബർ തുണി ഇട്ടുകൊടുക്കാം. ഇത് വെള്ളത്തെ എളുപ്പത്തിൽ വലിച്ചെടുക്കാനും ദീർഘ നേരത്തേക്ക് ഈർപ്പത്തെ നിലനിർത്താനും സഹായിക്കുന്നു.
 

Image credits: Getty
Malayalam

ചിയ സീഡ് ഇടണം

നനവുള്ള തുണിയിലേക്ക് ഒരു ടേബിൾസ്പൂൺ ചിയ സീഡ്‌സ് ഇട്ടുകൊടുക്കാം. ചിയ സീഡ്‌സ് ഇടുമ്പോൾ അത് തുണിയിൽ തന്നെ തങ്ങി നിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 

Image credits: Getty
Malayalam

മൂടി വയ്ക്കാം

പാത്രത്തിനുള്ളിലെ തുണിയിൽ ചിയ സീഡ്‌സ് സ്റ്റിക് ആയെന്ന് ഉറപ്പായതിന് ശേഷം പാത്രം അടച്ചുസൂക്ഷിക്കാം. തുണിയിൽ ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 
 

Image credits: Getty
Malayalam

സൂര്യപ്രകാശം

ആവശ്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ ചിയ സീഡ്‌സിൽ പൂപ്പൽ ഉണ്ടാവുകയോ അല്ലെങ്കിൽ അവ നശിച്ചുപോകാനും കാരണമാകുന്നു.
 

Image credits: Getty
Malayalam

മുളയ്ക്കുമ്പോൾ

10 ദിവസം കഴിയുമ്പോൾ ഇലയും തണ്ടും വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നല്ല വളർച്ചയ്ക്ക് കുറച്ചുദിവസം കൂടെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കേണ്ടതുണ്ട്.

Image credits: Getty
Malayalam

വിളവെടുക്കാം

20 ദിവസം കഴിയുമ്പോൾ ചിയ സീഡ്‌സിന്റെ മൈക്രോഗ്രീൻസ് പാകമാവുകയും ചരിയാൻ തുടങ്ങുകയും ചെയ്യും. അങ്ങനെ വരുമ്പോൾ മാത്രം ഇത് മുറിച്ചെടുക്കുക.  

Image credits: Getty

ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ 

പുതിയ വസ്ത്രങ്ങൾ വാങ്ങിയപ്പാടെ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഫ്രിഡ്ജിൽ സവാള സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ