വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. വീടിനുള്ളിൽ അരേക്ക പാം വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ അരേക്ക പാംമിന് സാധിക്കും. ഇത് വീടിനുള്ളിൽ ശുദ്ധവായു കിട്ടാൻ സഹായിക്കുന്നു.
കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറത്തുവിടാൻ ഈ ചെടിക്ക് കഴിയും.
അരേക്ക പാംമിന് ഈർപ്പത്തെ നിലനിർത്താൻ സാധിക്കും. അതിനാൽ തന്നെ വീടിനുള്ളിൽ തണുപ്പും ലഭിക്കുന്നു.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് അരേക്ക പാം. ഇതിന് ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ആവശ്യം.
വീടിനുള്ളിൽ ട്രോപ്പിക്കൽ ലുക്ക് ലഭിക്കാൻ അരേക്ക പാം വളർത്തുന്നത് നല്ലതാണ്. ഇത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
അലർജി ഉള്ളവർക്കും വളർത്താൻ കഴിയുന്ന ചെടിയാണ് അരേക്ക പാം. കാരണം ഇതിൽ പൂമ്പൊടിയുടെ അളവ് കുറവാണ്.
ചെടിക്ക് ഈർപ്പം ഇഷ്ടമാണെങ്കിലും എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല. വെള്ളമില്ലാതെയും വളരുന്ന ചെടിയാണിത്.
അടുക്കളയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം
സ്‌നേക് പ്ലാന്റ് ബാത്‌റൂമിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഓക്സിജൻ ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 8 ഇൻഡോർ ചെടികൾ