ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് ബാത്‌റൂമിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
life/home Nov 30 2025
Author: Ameena Shirin Image Credits:Getty
Malayalam
വായു ശുദ്ധീകരിക്കുന്നു
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ബാത്റൂമിനുള്ളിൽ ശുദ്ധ വായു ലഭിക്കാൻ സ്‌നേക് പ്ലാന്റ് വളർത്തിയാൽ മതി.
Image credits: Getty
Malayalam
ഓക്സിജൻ പുറത്തുവിടുന്നു
രാത്രി സമയങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ എപ്പോഴും ഫ്രഷ്നസ് നിലനിൽക്കുന്നു.
Image credits: Getty
Malayalam
ഈർപ്പം നിയന്ത്രിക്കുന്നു
എപ്പോഴും ഈർപ്പം ഉണ്ടാകുന്ന സ്ഥലമാണ് ബാത്റൂം. എന്നാൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിലൂടെ ഈർപ്പത്തെ നിയന്ത്രിക്കാൻ സാധിക്കും.
Image credits: Getty
Malayalam
പരിചരണം
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. കുറച്ച് വെള്ളവും ചെറിയ വെളിച്ചവും മാത്രമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
ദുർഗന്ധം ഇല്ലാതാക്കുന്നു
ബാത്റൂമിനുള്ളിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ ഇല്ലാതാക്കാൻ സ്‌നേക് പ്ലാന്റ് വളർത്തുന്നതിലൂടെ സാധിക്കും.
Image credits: Getty
Malayalam
കീടങ്ങളെ അകറ്റുന്നു
സ്‌നേക് പ്ലാന്റിൽ സപ്പോണിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
സമാധാന അന്തരീക്ഷം
ചെടിയുടെ പച്ചപ്പ് ബാത്റൂമിനുള്ളിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നു.