വാഷിംഗ് മെഷീൻ വന്നതോട് തുണികൾ കഴുകുന്നത് എളുപ്പമുള്ള ജോലിയായി മാറി. എന്നിരുന്നാലും എല്ലാത്തരം വസ്ത്രങ്ങളും മെഷീനിലിട്ട് കഴുകാൻ സാധിക്കുകയില്ല.
life/home May 20 2025
Author: Web Desk Image Credits:Getty
Malayalam
നേർത്ത തുണികൾ
പട്ട്, ലെയ്സ് പോലുള്ള തുണികൾ ഒരിക്കലും വാഷിംഗ് മെഷീനിൽ ഇടരുത്. വാഷിംഗ് മെഷീനിൽ സ്പിന്നിങ് ഉള്ളതിനാൽ നൂലുകൾ വലിഞ്ഞ് പോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
വിഷാംശമുള്ള കറപറ്റിയ വസ്ത്രങ്ങൾ
തുണിയിൽ മണ്ണെണ്ണ, ഡീസൽ, പെട്രോൾ എന്നിവ വീണാൽ ആ കറ നീക്കം ചെയ്യാതെ വാഹിങ് മെഷീനിൽ കഴുകാൻ ഇടരുത്. ഇത് സോപ്പ് പൊടിയുമായി കലരുമ്പോൾ വിഷാംശമാകാം.
Image credits: Getty
Malayalam
കറയുള്ള വസ്ത്രങ്ങൾ
വസ്ത്രങ്ങളിൽ എന്തെങ്കിലും തരത്തിൽ കറകൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാതെ വാഷിംഗ് മെഷീനിൽ കഴുകാൻ ഇടരുത്. കറ കളയാതെ ഇട്ടാൽ ഇത് മറ്റ് വസ്ത്രങ്ങളിലേക്കും പടരുന്നു.
Image credits: Getty
Malayalam
ബ്ലാങ്കറ്റുകൾ
അമിതമായി കട്ടിയുള്ള ബ്ലാങ്കറ്റുകളോ റഗ്ഗുകളോ വാഷിംഗ് മെഷീനിൽ ഇടരുത്. ഇത് മെഷീനിൽ അധിക സമ്മർദ്ദം ഉണ്ടാക്കുന്നു.
Image credits: Getty
Malayalam
വാട്ടർ റെസിസ്റ്റന്റായ വസ്തുക്കൾ
വെള്ളത്തെ പ്രതിരോധിക്കുന്ന മഴ കോട്ടുകൾ, ഷവർ കർട്ടനുകൾ എന്നിവ മെഷീനിൽ കഴുകരുത്. ഇത് വാഷിംഗ് സൈക്കിളിൽ വെള്ളം തങ്ങി നിൽക്കാൻ കാരണമാകുന്നു.
Image credits: Getty
Malayalam
മൃഗങ്ങളുടെ വസ്ത്രങ്ങൾ
വളർത്ത് മൃഗങ്ങളുടെ രോമമുള്ള കിടക്ക വിരിപ്പുകൾ അതെ രീതിയിൽ വാഷിംഗ് മെഷീനിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് മെഷീനിൽ അടഞ്ഞിരിക്കാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ലെതർ, ബാഗുകൾ
ലെതർ കൊണ്ടുള്ള തുണികളും ബാഗുകളും ഒരിക്കലും വാഷിംഗ് മെഷീനിലിട്ട് കഴുകരുത്. അങ്ങനെ കഴുകിയാൽ ഇതിന്റെ ഗുണമേന്മ നഷ്ടപ്പെടാം.