പുറത്ത് നിന്നും വാങ്ങിക്കുന്ന വിത്തുകളുടെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കില്ല. ചിലപ്പോൾ അവ രാസവസ്തുക്കൾ ചേർത്തതുമാകാം.
life/home May 18 2025
Author: Web Desk Image Credits:Getty
Malayalam
വേനൽക്കാലത്ത് സൂക്ഷിക്കേണ്ടവ
തണ്ണിമത്തൻ, മത്തങ്ങ, ബീൻസ്, വെള്ളരി തുടങ്ങിയവയുടെ വിത്തുകൾ വേനൽ സമയത്ത് സൂക്ഷിക്കാൻ കഴിയുന്നവയാണ്.
Image credits: Getty
Malayalam
തണ്ണിമത്തൻ
തണ്ണിമത്തൻ പഴവർഗ്ഗമായതിനാൽ ഇവ ടെറസിൽ എളുപ്പത്തിൽ വളരുന്നു. വിത്ത് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു ടിഷ്യൂ പേപ്പറിൽ ഉണക്കാൻ വയ്ക്കണം.
Image credits: Getty
Malayalam
പച്ചക്കറി വിത്തുകൾ
പച്ചക്കറികളായ വെള്ളരി, മത്തങ്ങ, ബീൻസ് എന്നിവയിൽ നിന്നും വിത്തുകൾ അടർത്തി എടുക്കുന്നതിനേക്കാളും പച്ചക്കറികൾ തന്നെ ഉണക്കിയെടുക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
വിത്ത് ശേഖരണം
പച്ചക്കറികൾ വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കണം. ബ്രൗൺ നിറമായതിന് ശേഷം അതിൽ നിന്നും വിത്തുകൾ എടുക്കാവുന്നതാണ്.
Image credits: Getty
Malayalam
വിത്ത് എടുക്കുമ്പോൾ ശ്രദ്ധിക്കണം
കടകളിൽ നിന്നും വാങ്ങിയ പച്ചക്കറികളുടെ വിത്തുകൾ നട്ടുവളർത്താൻ എടുക്കാതിരിക്കാം.
Image credits: Getty
Malayalam
പാത്രത്തിലാക്കാം
വിത്തുകൾ എടുത്തതിന് ശേഷം നന്നായി വൃത്തിയാക്കി വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കണം.
Image credits: Getty
Malayalam
ഫ്രിഡ്ജിൽ സൂക്ഷിക്കാം
വൃത്തിയാക്കിയ വിത്തുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അതേസമയം വിത്തുകൾ ഫ്രീസറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഇവ മൺപാത്രത്തിലാക്കിയും സൂക്ഷിക്കാവുന്നതാണ്.