എൽപിജി ക്ഷാമം; അടുക്കളയിലെ ഗ്യാസ് ചോർച്ച തടയാൻ ചെയ്യേണ്ടത്
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
life/home Mar 17 2026
Author: Web Desk Image Credits:Getty
Malayalam
സിലിണ്ടർ ചരിച്ചുവെക്കരുത്
അടുക്കളയിൽ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് എൽപിജി സിലിണ്ടർ വെക്കണം. സിലിണ്ടർ ചരിഞ്ഞുവെക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഇത് ഗ്യാസ് ചോർച്ചയ്ക്ക് കാരണമായേക്കാം.
Image credits: Getty
Malayalam
ഹോസ് പരിശോധിക്കാൻ മറക്കരുത്
സിലിണ്ടറുമായി ഘടിപ്പിച്ചിട്ടുള്ള റബ്ബർ ഹോസിൽ നിന്ന് ഗ്യാസ് ചോരാൻ സാധ്യതയുണ്ട്. കാലക്രമേണ, ഈ റബ്ബർ ഹോസിൽ വിള്ളലുകൾ വീണ് ഗ്യാസ് ചോർച്ചയുണ്ടാകാം. ഹോസ് ഇടയ്ക്കിടെ പരിശോധിക്കുക.
Image credits: Getty
Malayalam
റെഗുലേറ്റർ ഓഫ് ചെയ്യുക
സ്റ്റൗവിന്‍റെ നോബ് മാത്രം ഓഫ് ചെയ്താൽ പോരാ. ഉപയോഗശേഷം റെഗുലേറ്റർ ഓഫ് ചെയ്യാൻ മറക്കരുത്. ഇത് അപകട സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
ജനലുകൾ തുറന്നിടുക
അടുക്കളയിൽ ഗ്യാസിന്‍റെ മണം വന്നാൽ അവഗണിക്കരുത്. ഉടൻ തന്നെ റെഗുലേറ്റർ ഓഫ് ചെയ്യുക. വാതിലുകളും ജനലുകളും തുറന്നിടാൻ മറക്കരുത്.
Image credits: Getty
Malayalam
ഇവയൊന്നും വെക്കരുത്
പ്ലാസ്റ്റിക് കവറുകൾ, ടിഷ്യൂ പേപ്പർ, എണ്ണമയമുള്ള തുണികൾ എന്നിവ ഗ്യാസ് സ്റ്റൗവിന് സമീപം വെക്കരുത്. ഇത് തീപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.