വീടിനുള്ളിൽ ശുദ്ധവായുവും സമാധാന അന്തരീക്ഷവും ലഭിക്കാൻ ഈ മനോഹരമായ ചെടികൾ വളർത്തൂ.
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. ചെറിയ പ്രകാശമാണ് ഇതിനാവശ്യം.
മനോഹരമായ ട്രോപ്പിക്കൽ പ്ലാന്റാണ് പീസ് ലില്ലി. വെള്ള നിറത്തിലുള്ള പൂക്കൾ ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ചെറിയ പരിചരണമാണ് ചെടിക്ക് ആവശ്യം.
പടർന്ന് വളരുന്ന മണി പ്ലാന്റ് വളർത്താൻ വളരെ എളുപ്പമാണ്. വെള്ളത്തിൽ എളുപ്പം വളരുന്ന ചെടിയാണിത്. ചെറിയ പ്രകാശമാണ് ചെടിക്ക് ആവശ്യം.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. കൂടുതൽ പ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമില്ല.
മനോഹരമായ ചെടിയാണ് ഓർക്കിഡ്. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഔഷധ ചെടിയാണ് ബേസിൽ. അതേസമയം ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ജേഡ് പ്ലാന്റ്. അതേസമയം ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്.
മനോഹരമായ വയലറ്റ് പൂക്കളുള്ള ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. ചെടിക്ക് ചെറിയ പ്രകാശവും ചൂടും ഈർപ്പവും ആവശ്യമാണ്.
പച്ചക്കറിയിലെ അണുക്കളെ ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
അലർജിയുള്ളവർ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഇൻഡോർ ചെടികൾ
വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ