ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സീബ്രാ പ്ലാന്റ്. ഇത് അടുക്കളയിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
life/home Nov 16 2025
Author: Ameena Shirin Image Credits:Getty
Malayalam
ഭംഗി നൽകുന്നു
കട്ടിയുള്ള വെള്ള വരയുള്ള ഇലകളാണ് സീബ്രാ പ്ലാന്റിനുള്ളത്. അതിനാൽ തന്നെ അടുക്കള മനോഹരമാക്കാൻ ഈ ചെടിക്ക് സാധിക്കും.
Image credits: Getty
Malayalam
വായുവിനെ ശുദ്ധീകരിക്കുന്നു
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. അതിനാൽ തന്നെ അടുക്കളയിൽ ശുദ്ധ വായു ലഭിക്കാൻ സീബ്രാ പ്ലാന്റ് വളർത്താവുന്നതാണ്.
Image credits: Getty
Malayalam
എളുപ്പത്തിൽ വളർത്താം
സീബ്രാ പ്ലാന്റിന് വളരാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല. ചെറിയ സ്ഥലത്തുതന്നെ നന്നായി വളരുന്ന ചെടിയാണിത്.
Image credits: Getty
Malayalam
പരിചരണം
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് സീബ്രാ പ്ലാന്റിന് ആവശ്യം.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
സീബ്രാ പ്ലാന്റിന്റെ പച്ചപ്പ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ സമാധാനത്തോടെ പാചകം ചെയ്യാൻ സാധിക്കും.
Image credits: Getty
Malayalam
ഈർപ്പത്തെ നിയന്ത്രിക്കുന്നു
സീബ്രാ പ്ലാന്റിന് വായുവിലെ ഈർപ്പത്തെ നിയന്ത്രിക്കാൻ സാധിക്കും. അതിനാൽ തന്നെ അടുക്കളയിൽ ഈർപ്പം തങ്ങി നിൽക്കില്ല.
Image credits: Getty
Malayalam
സുരക്ഷിതമായി വളർത്താം
സീബ്രാ പ്ലാന്റ് മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷമല്ല. അതിനാൽ തന്നെ അടുക്കളയിൽ സുരക്ഷിതമായി ഇത് വളർത്താവുന്നതാണ്.