വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഭംഗി കിട്ടാൻ വേണ്ടി മാത്രമല്ല. വായുവിനെ ശുദ്ധീകരിക്കാനും ഇൻഡോർ ചെടികൾക്ക് സാധിക്കും. രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്ന ചെടികൾ ഇതാണ്.
life/home Nov 16 2025
Author: Ameena Shirin Image Credits:Social Media
Malayalam
പീസ് ലില്ലി
വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് പീസ് ലില്ലി. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ സമ്മർദ്ദം കുറയ്ക്കാനും സമാധാന അന്തരീക്ഷം ലഭിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
Image credits: Social Media
Malayalam
സ്‌നേക് പ്ലാന്റ്
രാത്രിസമയങ്ങളിൽ ഓക്സിജനെ പുറത്തുവിടാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ വീടിനുള്ളിൽ ശുദ്ധ വായു ലഭിക്കാൻ ഇത് വളർത്തുന്നത് നല്ലതാണ്.
Image credits: Getty
Malayalam
കറ്റാർവാഴ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള കറ്റാർവാഴ ചെടി രാത്രിസമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്നു. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
Image credits: Getty
Malayalam
ഓർക്കിഡ്
കാണാൻ മനോഹരമാണ് ഓർക്കിഡ് ചെടി. ഇത് വീടിനുള്ളിൽ ഭംഗി നൽകുകയും വായുവിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു.
Image credits: pexels
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് രാത്രികാലങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്നു.
Image credits: Getty
Malayalam
അരേക്ക പാം
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ വീടിനുള്ളിൽ ഈ ചെടി വളർത്താവുന്നതാണ്. ചെറിയ പരിചരണത്തോടെ പെട്ടെന്ന് വളരുന്ന ചെടിയാണ് അരേക്ക പാം.
Image credits: Pinterest
Malayalam
തുളസി
നിരവധി ഔഷധ ഗുണമുള്ള ചെടിയാണ് തുളസി. ഇതിന്റെ ശക്തമായ ഗന്ധം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കാനും തുളസി നല്ലതാണ്.