ശരിയായ രീതിയിൽ റെഫ്രിജറേറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
life/home Nov 15 2025
Author: Ameena Shirin Image Credits:Getty
Malayalam
വായു സഞ്ചാരം
റെഫ്രിജറേറ്റർ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ല രീതിയുള്ള വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. വായു തങ്ങി നിൽക്കുന്നത് റെഫ്രിജറേറ്റർ പ്രവർത്തിക്കുന്നതിന് തടസ്സമാകുന്നു.
Image credits: Getty
Malayalam
കത്തിപ്പിടിക്കുന്ന വസ്തുക്കൾ
റെഫ്രിജറേറ്ററിന് അടുത്തായി കത്തിപ്പിടിക്കുന്ന വസ്തുക്കൾ ഒരിക്കലും സൂക്ഷിക്കരുത്. ഇത് അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
സൂര്യപ്രകാശമുള്ള സ്ഥലങ്ങൾ
സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങളിൽ റെഫ്രിജറേറ്റർ ഒരിക്കലും സൂക്ഷിക്കരുത്. ഇത് റെഫ്രിജറേറ്ററിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
Image credits: Getty
Malayalam
ഡീഫ്രോസ്റ്റ് ചെയ്യണം
ഇടയ്ക്കിടെ റെഫ്രിജറേറ്റർ ഡീഫ്രോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഐസ് അടിഞ്ഞുകൂടുന്നത് റെഫ്രിജറേറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് തടസ്സമാകുന്നു.
Image credits: AI Meta
Malayalam
പരിശോധിക്കാം
റെഫ്രിജറേറ്റർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന പ്ലഗ് , സോക്കറ്റ് എന്നിവ ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
Image credits: Freepik
Malayalam
വൃത്തിയാക്കാം
റെഫ്രിജറേറ്ററിൽ ഭക്ഷണാവശിഷ്ടങ്ങളും അണുക്കളും ദുർഗന്ധവും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഉണക്കാം
റെഫ്രിജറേറ്റർ വൃത്തിയാക്കിയതിന് ശേഷം നന്നായി തുടച്ച് ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാം.