വീട്ടിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ ഈ ഗന്ധങ്ങൾ മതി. അവ ഏതൊക്കെയാണെന്ന് അറിയാം.
പാറ്റയ്ക്ക് ഇഷ്ടമില്ലാത്ത ഗന്ധമാണ് ലാവണ്ടർ ചെടിയുടേത്. വീടിനുള്ളിലോ പുറത്തോ ഇത് വളർത്താവുന്നതാണ്.
പാറ്റ, കൊതുക്, ഈച്ചകൾ തുടങ്ങിയവയെ തുരത്താൻ സിട്രോണെല്ല നല്ലതാണ്. ഇത് വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ്.
യൂക്കാലിപ്റ്റസിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാറ്റയ്ക്ക് സാധിക്കില്ല. വീട്ടിൽ എളുപ്പം വളർത്താൻ കഴിയുന്ന ചെടിയാണിത്.
നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളുടെ ഗന്ധം പാറ്റയ്ക്ക് ഇഷ്ടമില്ലാത്തതാണ്. ഇത് പാറ്റകൾ വരാറുള്ള സ്ഥലങ്ങൾ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ മതി.
ശക്തമായ ഗന്ധമാണ് വെളുത്തുള്ളിയുടേത്. ഇതിനെ അതിജീവിക്കാൻ പാറ്റയ്ക്ക് കഴിയില്ല. വെളുത്തുള്ളി ചതച്ച് പാറ്റ വരാറുള്ള സ്ഥലങ്ങളിൽ ഇട്ടാൽ മതി.
പുതിനയുടെ രൂക്ഷമായ ഗന്ധം പാറ്റയ്ക്ക് അതിജീവിക്കാൻ കഴിയില്ല. വീടിനുള്ളിലോ പുറത്തോ ഇത് വളർത്താവുന്നതാണ്.
ഒറിഗാനോ ഉപയോഗിച്ചും പാറ്റയെ എളുപ്പത്തിൽ തുരത്താൻ സാധിക്കും. ഇത് വെള്ളത്തിൽ ചേർത്ത് പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
വീട്ടിൽ എലി വരുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്
പ്രകൃതിദത്തമായ രീതിയിൽ ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
മഴക്കാലത്ത് സിസി പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
വീട്ടിൽ റോസ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്