അലങ്കാരത്തിന് മാത്രമല്ല വീടിനുള്ളിൽ ചെടികൾ വളർത്തുന്നത്. വായുവിനെ ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി നൽകാനും ഇൻഡോർ ചെടികൾക്ക് സാധിക്കും.
life/home Dec 13 2025
Author: Ameena Shirin Image Credits:Getty
Malayalam
പീസ് ലില്ലി
തിളക്കമുള്ള ഇലകളും വെള്ള പൂക്കളും വീടിന് കൂടുതൽ ഭംഗി നൽകുന്നു. അലങ്കാരത്തിനപ്പുറം വായുവിനെ ശുദ്ധീകരിക്കാനും പീസ് ലില്ലിക്ക് സാധിക്കും.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
വേഗത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും ശാന്തമായ അന്തരീക്ഷം നൽകാനും സാധിക്കും.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
ദീർഘകാലം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. വായുവിനെ ശുദ്ധീകരിക്കാനും സമാധാന അന്തരീക്ഷം ലഭിക്കാനുമൊക്കെ സ്‌നേക് പ്ലാന്റ് മതി.
Image credits: Getty
Malayalam
മണി പ്ലാന്റ്
എവിടെയും എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. പടർന്ന് വളരുന്ന ഈ ചെടി ഹാങ്ങിങ് പോട്ടിലും വളർത്താൻ സാധിക്കും.
Image credits: gemini
Malayalam
കറ്റാർവാഴ
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇതിന്റെ കട്ടിയുള്ള ഇലയിലാണ് വെള്ളം ശേഖരിച്ച് വെയ്ക്കുന്നത്. അതിനാൽ തന്നെ ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല.
Image credits: Getty
Malayalam
സിസി പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. വെള്ളമില്ലെങ്കിലും ചെടി നന്നായി വളരും.
Image credits: pexels
Malayalam
അരേക്ക പാം
ഈർപ്പം പുറത്തുവിടുന്ന ചെടിയാണ് അരേക്ക പാം. ഇത് വീടിനുള്ളിൽ ഈർപ്പം നിലനിർത്തുകയും ശുദ്ധമായ വായു നൽകുകയും ചെയ്യുന്നു.