വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. എന്നാൽ വളർത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.
life/home Feb 16 2026
Author: Ameena Shirin Image Credits:Getty
Malayalam
വെളിച്ചം
നേരിട്ടല്ലാത്ത പ്രകാശമാണ് ഇംഗ്ലീഷ് ഐവി ചെടിക്ക് ആവശ്യം. ആവശ്യത്തിന് പ്രകാശം ലഭിച്ചില്ലെങ്കിൽ ചെടി പെട്ടെന്ന് നശിച്ചുപോകും.
Image credits: Getty
Malayalam
മണ്ണ്
നല്ല നീർവാർച്ചയുള്ള മണ്ണിലാവണം ഇംഗ്ലീഷ് ഐവി വളർത്തേണ്ടത്. പോട്ടിൽ വളർത്തുമ്പോൾ ഡ്രെയിനേജ് ഹോളുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
Image credits: Getty
Malayalam
വെള്ളം
ഇംഗ്ലീഷ് ഐവി ചെടിക്ക് കൂടുതൽ വെള്ളം ആവശ്യമായി വരുന്നില്ല. വെള്ളം അമിതമായാൽ വേരുകൾ ഇല്ലാതാവാനും ചെടി പെട്ടെന്ന് നശിക്കാനും കാരണമാകുന്നു.
Image credits: Getty
Malayalam
താപനിലയും ഈർപ്പവും
ഇംഗ്ലീഷ് ഐവി ചെടിക്ക് ഈർപ്പം ആവശ്യമാണ്. എന്നാൽ അമിതമായ ചൂടും തണുപ്പും ചെടിക്ക് അതിജീവിക്കാൻ കഴിയില്ല.
Image credits: Getty
Malayalam
വളം
ചെടികൾക്ക് വളരാൻ വളം ആവശ്യമാണെങ്കിലും അമിതമായി വളം ഉപയോഗിക്കുന്നത് ചെടി പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പരിചരണം
കൂടുതൽ പരിചരണം ചെടിക്ക് ആവശ്യമായി വരുന്നില്ല. ചെറിയ അളവിൽ വെള്ളവും കുറച്ച് പ്രകാശവും മാത്രമാണ് ഇതിന് ആവശ്യം.
Image credits: Getty
Malayalam
കീടശല്യം
ചെടികൾ വീടിനുള്ളിൽ വളർത്തുമ്പോൾ കീടശല്യം കുറയുമെങ്കിലും സസ്യരോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ ചെടികൾ പരിശോധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്താം.