വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് നിരവധി ഗുണങ്ങളാണുള്ളത്. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടികൾ ഇവയാണ്.
നല്ല സുഗന്ധം പരത്തുന്ന, വീടിനുള്ളിൽ ശാന്തതയും സമാധാനവും നൽകുന്ന ചെടിയാണ് ലാവണ്ടർ. ചെറിയ പരിചരണത്തോടെ ചെടി എളുപ്പം വളർത്താൻ സാധിക്കും.
പ്രതിരോധ ശേഷി കൂട്ടാൻ ആവശ്യമായ ഗുണങ്ങളുള്ള ചെടിയാണ് ലെമൺ ബാം. രോഗങ്ങൾ വരുന്നത് തടയാൻ ഇത് സഹായിക്കും.
കറ്റാർവാഴ ചെടിക്കും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും അൾസർ തടയാനും മുറിവുകൾ ഉണക്കാനും ഇത് നല്ലതാണ്.
ഗ്യാസ്, വയറ് വീർക്കൽ എന്നിവ തടയാൻ റോസ്‌മേരി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഗാർഡെനിയ. ഇതിന്റെ ഗന്ധവും ഭംഗിയും ആർക്കും ഇഷ്ടപ്പെടുന്നതാണ്.
മനോഹരമായ ജമന്തി ചെടിക്ക് നിരവധി ഗുണങ്ങളുമുണ്ട്. വായു ശുദ്ധീകരിക്കാനും കീടങ്ങളെ അകറ്റി നിർത്താനും ഇതിന് സാധിക്കും.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇത് വയറ് വേദന, ഓക്കാനം എന്നിവയെ തടയാൻ സഹായിക്കും.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിക്ക് ഓക്സിജനെ പുറത്തുവിടാൻ കഴിയും.
വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്
വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കറ നീക്കുന്നതിന് ചെയ്യേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ ചെടികൾ