Malayalam

വാഷിംഗ് മെഷീൻ വൃത്തിയാക്കാം

കൃത്യമായ ഇടവേളകളിൽ വാഷിംഗ് മെഷീൻ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്കും കറയും പറ്റിയിരുന്നാൽ വസ്ത്രങ്ങൾ നന്നായി വൃത്തിയാവുകയില്ല.

Malayalam

കറ മനസിലാക്കാം

പലതരത്തിലുള്ള കറകളും വാഷിംഗ് മെഷീനിൽ ഉണ്ടാവാം. വൃത്തിയാക്കുന്നതിന് മുമ്പ് ഇത് ഏതുതരത്തിലുള്ള കറയാണെന്ന് മനസിലാക്കിയതിന് ശേഷം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ക്ലീനറുകൾ

വെള്ള വിനാഗിരി, ബേക്കിംഗ് സോഡ, നാരങ്ങ, ലിക്വിഡ് ഡിഷ് സോപ്പ്, മൈക്രോഫൈബർ ക്ലോത് എന്നിവ ഉപയോഗിച്ച് വാഷിംഗ് മെഷീൻ വൃത്തിയാക്കാവുന്നതാണ്.

Image credits: Getty
Malayalam

ഡിറ്റർജെന്റ് ഡ്രോയർ വൃത്തിയാക്കാം

ഇതിൽ ഡിറ്റർജെന്റ് പറ്റിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ചെറുചൂടുള്ള വെള്ളത്തിൽ വിനാഗിരി ചേർത്ത് അതിലേക്ക് ഇത് മുക്കിവെയ്ക്കാം. ശേഷം ഉരച്ച് കഴുകിയാൽ മതി.

Image credits: Getty
Malayalam

റബ്ബർ സീൽ വൃത്തിയാക്കാം

വാഷിംഗ് മെഷീന് ചുറ്റുമുള്ള റബ്ബർ സീലിൽ ഈർപ്പവും പൊടിപടലങ്ങളും പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Image credits: social media
Malayalam

ഡ്രം വൃത്തിയാക്കാം

വാഷിങ് മെഷീന്റെ ഡ്രമിലും കറ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്.

Image credits: freepik
Malayalam

പറ്റിപ്പിടിച്ച കറ വൃത്തിയാക്കാം

വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കറകൾ ശരിയായ ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നാരങ്ങ നീര്, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിക്കാവുന്നതാണ്.

Image credits: Getty
Malayalam

വെള്ളത്തിന്റെ കറ

വാഷിങ് മെഷീനിൽ പറ്റിപ്പിടിച്ച വെള്ളത്തിന്റെ കറ വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കും.

Image credits: Getty
Malayalam

ഫിൽറ്റർ വൃത്തിയാക്കാം

ഫിൽറ്റർ, ഡ്രെയിൻ ഹോസ് എന്നിവയിൽ അഴുക്കും നൂലിഴകളും തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Image credits: Getty

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ ചെടികൾ

അടുക്കളയിൽ വെള്ളത്തിൽ വളർത്താൻ സാധിക്കുന്ന 6 ഔഷധ സസ്യങ്ങൾ

വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ