ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വെള്ളം ഇല്ലാതെ വളരുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
life/home Dec 04 2025
Author: Ameena Shirin Image Credits:Social Media
Malayalam
സ്‌നേക് പ്ലാന്റ്
സ്‌നേക് പ്ലാന്റിന് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതി. ചെറിയ വെളിച്ചമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം.
Image credits: Getty
Malayalam
കള്ളിമുൾച്ചെടി
കള്ളിമുൾച്ചെടികൾക്ക് വെള്ളം ആവശ്യമില്ല. ചെടിയുടെ തണ്ടിൽ ശേഖരിച്ച് വെച്ചിരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ചെടി വളരുന്നത്.
Image credits: Getty
Malayalam
മണി പ്ലാന്റ്
ഏതു സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല.
Image credits: gemini
Malayalam
കടലാസ് ചെടി
കടലാസ് ചെടിക്ക് വെള്ളം ആവശ്യമില്ല. ഏതു സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണിത്. വീടിനുള്ളിലും കടലാസ് ചെടി വളർത്താൻ സാധിക്കും.
Image credits: Pexels
Malayalam
സിസി പ്ലാന്റ്
കുറച്ച് വെള്ളവും ചെറിയ പ്രകാശവും മാത്രമാണ് സിസി പ്ലാന്റിന് വേണ്ടത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
Image credits: pexels
Malayalam
കറ്റാർവാഴ
ഇതിന്റെ കട്ടിയുള്ള ഇലയിൽ വെള്ളം ശേഖരിച്ച് വെയ്ക്കാറുണ്ട്. അതിനാൽ തന്നെ വെള്ളമില്ലാതെ ദീർഘകാലം കറ്റാർവാഴ വളരും.
Image credits: Getty
Malayalam
പോണിടൈൽ പാം
ഈ ചെടിക്ക് എപ്പോഴും വെള്ളം ഒഴിക്കേണ്ടതില്ല. കാരണം ചെടിയിൽ തന്നെ വെള്ളം ശേഖരിച്ച് വെച്ചിട്ടുണ്ട്. ചെറിയ പ്രകാശം മാത്രമേ പോണിടൈൽ പാമിന് ആവശ്യമുള്ളു.