പാമ്പിനെ ഭയമില്ലാത്തവരായി ആരും ഉണ്ടാവില്ല. വീട്ടിൽ പാമ്പ് ശല്യം ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
life/home Nov 16 2025
Author: Ameena Shirin Image Credits:Getty
Malayalam
വഴികൾ അടയ്ക്കാം
പുറത്തു നിന്നും വീടിനുള്ളിലേക്ക് പാമ്പ് കയറുന്നതിന് തടയേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ തന്നെ ചെറിയ ഇടകളും വിള്ളലുകളും അടയ്ക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഗാർഡൻ വൃത്തിയാക്കാം
വീട്ടിലെ ഗാർഡൻ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ചെടികൾ വളർന്ന് കാടുപോലെയാകുന്നതും ചവറുകൾ കൂടുന്നതും പാമ്പിന് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കുന്നു.
Image credits: Getty
Malayalam
വളർത്തുകോഴിയും പക്ഷികളും
വീട്ടിൽ കോഴികളേയും പക്ഷികളേയും വളർത്തുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെ സുരക്ഷിതമായ സ്ഥലത്ത് അടച്ച് വളർത്താം. ഇല്ലെങ്കിൽ പാമ്പ് വരാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
ഭക്ഷണാവശിഷ്ടങ്ങൾ
ഭക്ഷണാവശിഷ്ടങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് പാമ്പിനെ ആകർഷിക്കുന്നു.
Image credits: Getty
Malayalam
ചെടികൾ വളർത്തുന്നത്
ഗാർഡനിൽ ചെടികൾ വളർത്തുമ്പോഴും ശ്രദ്ധിക്കണം. ചില ചെടികൾക്കിടയിൽ പാമ്പുകൾ ഒളിഞ്ഞിരിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ കാടുപോലെ വളരുന്നവ ഒഴിവാക്കാം.
Image credits: Getty
Malayalam
മാലിന്യങ്ങൾ നീക്കം ചെയ്യാം
മാലിന്യങ്ങൾ ഒരിക്കലും വീടിനുള്ളിലോ പുറത്തോ സൂക്ഷിക്കരുത്. അവ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഇതും വീട്ടിൽ പാമ്പ് വരാൻ കാരണമാകുന്നു.
Image credits: Getty
Malayalam
വൃത്തിയാക്കാം
വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാത്ത സ്ഥലങ്ങളിലും പാമ്പ് ശല്യം ഉണ്ടാവാം.